Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗി വെട്ടിച്ചുരുക്കിയത് 15 അവധിദിനങ്ങള്‍: പട്ടിക പുറത്ത്!! സര്‍ക്കാര്‍ ജീവനക്കാരും കുടുങ്ങി!!

ലഖ്‌നൊ: 15 അവധി ദിനങ്ങള്‍ വെട്ടിടച്ചുരുക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പ്രമുഖ വ്യക്തികളുടെ ജനന ദിനങ്ങളും ചരമ ദിനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിവന്നിരുന്ന അവധിയാണ് ബിജെപി സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണ് അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനം. ചൊവ്വാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ അവധികള്‍ റദ്ദാക്കിയത്

18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി രാജിവയ്ക്കാമെന്ന് യുപിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ യോഗി ആദിത്യ നാഥ് വ്യക്തമാക്കിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പുറത്തിറക്കിയ 15 ഓളം വരുന്ന അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിയ്ക്കും.

സമാജ് വാദിയ്ക്ക് തിരിച്ചടി !!

സമാജ് വാദിയ്ക്ക് തിരിച്ചടി !!

യുപിയില്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തിലിരിക്കെ അനുവദിക്കപ്പെട്ട അവധികളും യോഗി സര്‍ക്കാര്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

 മഹാരഥന്മാരെ അറിയാന്‍

മഹാരഥന്മാരെ അറിയാന്‍

രാജ്യത്ത് മഹത് വ്യക്തികളുടെ ജന്മദിനത്തിലും ചരമദിനത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന അവധികള്‍ റദ്ദാക്കുമെന്നും അതിനുപകരം ഇത്തരം ദിവസങ്ങളില്‍ മഹാന്മാരെ അറിയുന്നതിനുള്ള ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും അംബേദ്കര്‍ ജയന്തി ആഘോഷത്തിനിടെ നടന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അവധികള്‍ വെട്ടിച്ചുരുക്കി

അവധികള്‍ വെട്ടിച്ചുരുക്കി

ഉത്തര്‍പ്രദേശില്‍ 42 പൊതു അവധികളാണ് നല്‍കിവന്നിരുന്നത് എന്നാല്‍ ഇതില്‍ 17 എണ്ണവും മഹാന്മാരുടെ ജനന- ചരമ ദിനങ്ങളാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം ദിവസങ്ങളില്‍ അവധി നല്‍കുന്നതിനാല്‍ എന്തിനാണ് അവധി ലഭിച്ചതെന്ന അറിവ് പോലും കുട്ടികള്‍ക്കുണ്ടാകില്ലെന്നും പകരം കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ഇത്തരമൊരു നീക്കം മുഖ്യമന്ത്രി നടത്തിയിട്ടുള്ളത്. ഇതില്‍ 15 എണ്ണമാണ് വെട്ടിച്ചുരുക്കിയത്.

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

അവധികള്‍ വെട്ടിച്ചുരുക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാനപനം വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിയ്ക്കും. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രണ്ട് മണിക്കൂര്‍ പരിപാടിയും സംഘടിപ്പിക്കും. ഇത്തരത്തില്‍ അവധി നല്‍കുന്നതിനാല്‍ സ്‌കൂളുകളുടെ പ്രവൃത്തി ദിവസം 220ല്‍ നിന്ന് 120 ദിവസമായി കുറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+