• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊരു ഐക്യൂ..! സിവില്‍ സര്‍വീസ് കോച്ചിംഗ് നടത്തുന്ന 11 കാരന് 9-ാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം

Google Oneindia Malayalam News

ലഖ്‌നൗ: കാണ്‍പൂരില്‍ 11 വയസുകാരന് 9 ക്ലാസിലേക്ക് ' പ്രൊമോഷന്‍' നല്‍കി ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പ്. യശ്വവര്‍ധന്‍ സിംഗ് എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ഒമ്പതാം ക്ലാസില്‍ പ്രവേശനത്തിന് പ്രത്യേക അനുമതി നല്‍കിയിരിക്കുന്നത്. യശ്വവര്‍ധന്‍ സിംഗിന്റെ ഉയര്‍ന്ന ബുദ്ധിശക്തിയുടെ (ഐക്യു) പശ്ചാത്തലത്തിലാണ് തീരുമാനം.

നിലവിലെ അധ്യയന വര്‍ഷം യശ്വവര്‍ധന്‍ സിംഗിന് നേരിട്ട് ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം നല്‍കാന്‍ ആണ് യു പി വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. മകനെ ഒമ്പതാം ക്ലാസിലേക്ക് നേരിട്ട് പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് യശ്വവര്‍ധന്റെ പിതാവ് യു പി ബേസിക് എജ്യുക്കേഷന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

1

യശ്വവര്‍ധന് തന്റെ ഐക്യു സ്‌കോറുകള്‍ വിലയിരുത്തുന്നതിനും ബൗദ്ധിക നിലവാരം വിശകലനം ചെയ്യുന്നതിനുമായി നിരവധി പരിശോധനകള്‍ക്ക് വിധേയനാകേണ്ടി വന്നു. എന്നാല്‍ എല്ലാത്തിലും യശ്വവര്‍ധന്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പരിശോധനകള്‍ക്ക് ഒടുവില്‍ യശ്വവര്‍ധന്റെ ഐക്യു 129 ആണെന്ന് കണ്ടെത്തി.

ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'

2

യു പി ബോര്‍ഡ് യശ്വവര്‍ധന്റെ മാനസിക ശേഷി, പൊതുവിജ്ഞാനം, ഉയര്‍ന്ന തലത്തിലുള്ള ഓര്‍മ്മശക്തി എന്നിവയും പരിശോധിച്ചു. രാഷ്ട്രീയം, ചരിത്രം മുതലായ വിഷയങ്ങളില്‍ യശ്വവര്‍ധന്‍ നന്നായി വിദഗ്ധനാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള സ്ഥാപനമായ ഹാര്‍വാര്‍ഡ് റെക്കോര്‍ഡ്‌സിന്റേ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചരിത്രകാരന്‍ എന്ന ഖ്യാതിയും യശ്വവര്‍ധനെ തേടിയെത്തിയിട്ടുണ്ട്.

'അനക്കോണ്ടയേക്കാള്‍ നീളമുള്ള പെരുമ്പാമ്പ്... അതും ഇന്ത്യയില്‍!!'; ആരാധിച്ച് പ്രദേശവാസികള്‍'അനക്കോണ്ടയേക്കാള്‍ നീളമുള്ള പെരുമ്പാമ്പ്... അതും ഇന്ത്യയില്‍!!'; ആരാധിച്ച് പ്രദേശവാസികള്‍

3

സെപ്തംബറില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി യശ്വവര്‍ധന്‍ കുടുംബത്തോടൊപ്പം കൂടിക്കാഴ്ച നടത്തിയിരുന്നു. കുട്ടിയുടെ ബുദ്ധിശക്തിയെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ യശ്വവര്‍ധന്‍ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നുണ്ട്.

വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്

4

ഇപ്പോള്‍, യശ്വര്‍ധന്‍ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികളെ പഠിപ്പിക്കുന്നു, ചെറുപ്പത്തില്‍ തന്നെ ഇത്രയും നല്ല ജോലി ചെയ്യുന്നതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു പിതാവ് അന്‍സുമാന്‍ സിംഗ് പറഞ്ഞു. യശ്വവര്‍ധന്റെ പേരില്‍ ഒരു തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയതായി കുടുംബവൃത്തങ്ങള്‍ പറയുന്നു. പുതിയ സാഹചര്യത്തില്‍ യശ്വര്‍ധന് 2024-ല്‍ 13-ാം വയസ്സില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതാം. എന്നാല്‍ നിയമം അനുസരിച്ച്, യുപി ബോര്‍ഡിന്റെ പത്താം ക്ലാസ് പരീക്ഷയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിക്ക് കുറഞ്ഞത് 14 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നാണ് നിഷ്‌കര്‍ഷിക്കുന്നത്.

English summary
High level of IQ, 11 year old boy get direct entry to 9th class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X