കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ് കഴിഞ്ഞു; ആര്‍എസ്എസ് കേരളവും ബംഗാളും നോട്ടമിടുന്നു, കോയമ്പത്തൂരില്‍ യോഗം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ് ആയിരുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ആര്‍എസ്എസ് നോട്ടമിടുന്നത് കേരളവും പശ്ചിമ ബംഗാളും. ഇടത് കോട്ടകളില്‍ വിള്ളലുണ്ടാക്കി ഇരു സംസ്ഥാനങ്ങളിലും വേരോട്ടം ശക്തമാക്കാനാണ് സംഘത്തിന്റെ ശ്രമം. കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം നടത്തിയിരുന്നു.

കേരളത്തിലും ബംഗാളിലും ഹിന്ദുക്കള്‍ക്കെതിരേ വ്യാപക അക്രമങ്ങളാണ് നടക്കുന്നതെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നു. കേരളത്തിലെ ഇടതു സര്‍ക്കാരും ബംഗാളിലെ മമത സര്‍ക്കാരും അക്രമികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവര്‍ പറയുന്നു.

 കേരളത്തില്‍ കൂടുതല്‍ സീറ്റ് നേടും

2016ലെ നിയമസഭാ തിരഞ്ഞൈടുപ്പില്‍ കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നിരുന്നു. നേമം മണ്ഡലത്തില്‍ വിജയിച്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ആണ് കേരളത്തില്‍ ബിജെപിയുടെ ആദ്യ എംഎല്‍എ. ഇനി കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കാനാണ് ആര്‍എസ്എസിന്റെ നീക്കം.

ബംഗാളില്‍ മൂന്ന് സീറ്റ്

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റിലാണ് ജയിച്ചത്. എന്നാല്‍ സംസ്ഥാനത്ത് രണ്ടര ശതമാനത്തിലധികം വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇത് ആഞ്ഞുപിടിച്ചാല്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്.

കോയമ്പത്തൂരിലെ ഉന്നതതല യോഗം

ആര്‍എസ്എസിന്റെയും പോഷക സംഘടനകളുടെയും ഉന്നത തല യോഗം കോയമ്പത്തൂരില്‍ നടക്കാനിരിക്കുകയാണ്. ഈ അഖില ഭാരതീയ പ്രതിനിധി സഭയില്‍ കേരളത്തിലും പശ്ചിമ ബംഗാളിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതിനെ പറ്റി ചര്‍ച്ച ചെയ്യും. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ, പോഷക സംഘടനകളുടെ 40 അധ്യക്ഷന്‍മാരാണ് പങ്കെടുക്കുക.

ബംഗാളില്‍ കൂടുതല്‍ ശ്രദ്ധ

കേരളത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക പശ്ചിമ ബംഗാളിനാവുമെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആര്‍എസ്എസ് കരുതുന്നു. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നത് മമതാ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് അവര്‍ പറയുന്നു.

ഇരുസംസ്ഥാനങ്ങളിലെയും വ്യത്യാസം

കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണങ്ങളുണ്ടാവുന്നത്. എന്നാല്‍ പശ്ചിമ ബംഗാളിലെ സ്ഥിതിഗതികള്‍ മറിച്ചാണ്. അവിടെ സാധാരണ ഹിന്ദുക്കള്‍ അതിക്രമത്തിന് ഇരകളാവുന്നു. ഈ സാഹചര്യത്തിലാണ് ബംഗാളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് നേതാവ് പറഞ്ഞു.

ബംഗാളിലെ സ്ഥിതിഗതികള്‍

കേരളത്തില്‍ ഹിന്ദുക്കളെ ആക്രമിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കില്‍ പശ്ചിമ ബംഗാളില്‍ ജിഹാദി സംഘങ്ങളാണെന്ന് ആര്‍എസ്എസ് പറയുന്നു. ഈ വിഷയം കഴിഞ്ഞ ഒക്ടോബറില്‍ ഹൈദരാബാദില്‍ ചേര്‍ന്ന സംഘടനയുടെ അഖിലേന്ത്യാ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

രണ്ടിടത്തും വോട്ട് കൂടി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ് ആയിരുന്നു. കേരളത്തില്‍ ആറ് ശതമാനത്തില്‍ നിന്നു 10.5 ശതമാനമായി വോട്ട് വര്‍ധിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. പശ്ചിമ ബംഗാളില്‍ അതിനേക്കാള്‍ വോട്ട് വര്‍ധിച്ചിട്ടുണ്ട്.

English summary
The RSS has begun shaping its offensive against the Left government in Kerala and the Trinamool Congress in West Bengal. The Rashtriya Swayamsevak Sangh (RSS) accuses the TMC and the LDF-led Kerala government of perpetrating violence against Hindus in the states. In the 2016 assembly polls in the two states, the BJP won three seats in West Bengal and one, for the first time ever, in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X