കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം; കര്‍ണാടകയ്ക്ക് നോട്ടീസ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. കര്‍ണാടക സര്‍ക്കാരിന്റെ പ്രതികരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ച നീട്ടിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി.

h

ഹര്‍ജികളില്‍ വിശദമായ വാദം സെപ്തംബര്‍ അഞ്ചിന് നടക്കും. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന ചില ഹര്‍ജിക്കാരുടെ ആവശ്യം കോടതിക്ക് പിടിച്ചില്ല. ഫോറം ഷോപ്പിങ് അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മറിച്ചും. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

ഇതുവരെ നിങ്ങള്‍ ആവശ്യപ്പെട്ടത് വേഗം വാദം കേള്‍ക്കണമെന്നാണ്. കോടതി പരിഗണിച്ചപ്പോള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. എന്താണിത് എന്ന് കോടതി ചോദിച്ചു. ഇഷ്ടമുള്ള ബെഞ്ചിനെ കൊണ്ട് കേസ് പരിഗണിപ്പിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ഹിമന്ത് ഗുപ്തയും സുധാന്‍ശു ധുലിയയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വാങ്ക് വിളിച്ചപ്പോള്‍ നോമ്പ് തുറക്കല്‍ സാധനങ്ങളെത്തി; സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍വാങ്ക് വിളിച്ചപ്പോള്‍ നോമ്പ് തുറക്കല്‍ സാധനങ്ങളെത്തി; സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍

കഴിഞ്ഞ ജനുവരിയിലാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദം ഉടലെടുത്തത്. മുസ്ലിം പെണ്‍കുട്ടികള്‍ തല മറച്ച് സ്‌കൂളില്‍ എത്തുന്നതിനെതിരെ വലതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവരികയായിരുന്നു. കാവി ഷാള്‍ ധരിച്ച് അവര്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് ഹിജാബ് ധരിക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഉത്തരവിനെതിരെ വിദ്യാര്‍ഥികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി ഹര്‍ജികള്‍ തള്ളുകയായിരുന്നു. തലമറയ്ക്ക് ഇസ്ലാമികമായി നിര്‍ബന്ധ കര്‍മമല്ല എന്ന നിരീക്ഷണം കോടതി നടത്തിയിരുന്നു. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടനെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. പക്ഷേ, ഇപ്പോഴാണ് ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ആറ് തവണ ഹര്‍ജിക്കാര്‍ വേഗം കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്‍വി രമണ കഴിഞ്ഞ ദിവസം വിരമിച്ചു. ഇന്നാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചത്. പുതിയ ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ ആദ്യ പ്രവൃത്തി ദിവസമാണിന്ന്. എന്‍വി രമണ ബാക്കി വച്ച ജോലികള്‍ പൂര്‍ത്തിയാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത, സമസ്ത കേരള സുന്നി യുവജന സംഘം തുടങ്ങി വിവിധ സംഘനകളും അപ്പീലുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

English summary
Hijab Ban Case: Supreme Court Sent Notice to Karnataka Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X