Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് വിവാദത്തിലെ ഹർജിക്കാരിയുടെ സഹോദരന് നേരെ അക്രമം; പോലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ഇട്ട് ഹസ്റ ഷിഫ

ബെംഗളൂരു: ഹിജാബ് വിവാദത്തിലെ ഹര്‍ജിക്കാരിയുടെ സഹോദരന് നേരെ ആക്രമണം. കർണാടകയിലെ ഉഡുപ്പിയിൽ വിദ്യാർത്ഥിനിയായ ഹസ്റ ഷിഫയുടെ സഹോദരന് നേരെയാണ് ആക്രമണം നടന്നത്. തന്റെ സഹോദരനെ വലതു പക്ഷ അനുഭാവികൾ ആക്രമിച്ചുവെന്ന് ഹര്‍ജിക്കാരി തന്നെ വ്യക്തമാക്കുകയായിരുന്നു. ഹിജാബ് ധരിക്കുന്നത് തുടരാനുള്ള തീരുമാനത്തിലാണ് അക്രമം നടന്നത്.

കർണാടക ഉഡുപ്പി ജില്ലയിലെ തുറമുഖമായ മാൽപെയിലെ ബിസ്മില്ല ഹോട്ടലിൽ വെച്ചാണ് സഹോദരൻ സെയ്ഫ് ആക്രമിക്കപ്പെട്ടത്. വിദ്യാർത്ഥിനിയുടെ വാക്കുകൾ ഇങ്ങനെ :-

"എന്റെ സഹോദരനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചു. ഞാൻ എന്റെ അവകാശമായ ഹിജാബിന് വേണ്ടി നില കൊണ്ടതു കൊണ്ടാണ് ഈ ആക്രമണം. എനിക്ക് എന്റെ അവകാശം ചോദിക്കാൻ കഴിയില്ലോ ?

1

ഇനി അവരുടെ അടുത്ത ഇര ആരായിരിക്കും? സംഘ പരിവാർ ഗുണ്ടകൾക്ക് എതിരെ നടപടിയെടുക്കണം എന്ന് ഞാൻ ആവശ്യപ്പെടുന്നു." - ഉഡുപ്പി പോലീസിനെ ടാഗ് ചെയ്തു കൊണ്ടാണ് വിദ്യാർത്ഥിനി ഇക്കാര്യം ട്വീറ്റ് ചെയ്തത്.

അതേസമയം, മാൽപെ പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു, 'ഏകദേശം 20 മുതൽ 30 പേർ ആക്രമത്തിൽ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും സെയ്ഫിയെ അറിയാവുന്നവരായിരുന്നു'. എന്നാൽ, 'ആക്രമികൾ സെയ്ഫിന്റെ സുഹൃത്തുക്കളാണ്. പ്രതികൾ പലപ്പോഴും ബിസ്മില്ലയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ പോകാറുണ്ടായിരുന്നു'.

2

അതേസമയം, ഹിജാബ് ധരിക്കാനുളള വിവാദത്തെ കുറിച്ചും കാവി ഷാൾ ധരിച്ചവരെ കുറിച്ചും സെയ്ഫിന്റെ പിതാവ് പ്രതികരിച്ചിരുന്നു. ഇതാണ് കലാപത്തിന് കാരണമായി തീർന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനകളും വാക്കുകളുടെ ആക്രമി സംഘത്തെ പ്രേരിപ്പിച്ചു. തുടർന്ന് ഹോട്ടലിൽ എത്തി. സെയ്ഫിന് നേരെ കല്ലെറിഞ്ഞു. സംഘത്തിലെ ഒരുവൻ സെയ്ഫിനെ തല്ലുകയും മർദിക്കുകയും ചെയ്തു. ഈ സംഘത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ച നിലയിലായിരുന്നു," പൊലീസ് ഓഫീസർ പറഞ്ഞു.

3

അതേസമയം, സംഭവത്തെ തുടർന്ന് മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. കർണാടകയിൽ സ്‌കൂൾ വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നത് തടഞ്ഞതോടെയാണ് ശിരോ വസ്ത്രത്തിന് എതിരെയുളള പ്രതിഷേധം ആരംഭിച്ചത്. അതിനുശേഷം വിവാദം മറ്റ് സംസ്ഥാനങ്ങളിലേക്കും കർണാടക ഹൈക്കോടതിയിലും വ്യാപിച്ചിക്കാൻ കാരണം ആയി. സംഘർഷത്തിന് പിന്നാലെ കർണാടക സർക്കാർ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിരുന്നു. പിന്നീട് സ്കൂളുകൾ ക്രമേണ തുറക്കുകയായിരുന്നു.

4

അതേസമയം, ഹിജാബ് മതാചാരങ്ങളുടെ ഭാഗം അല്ലെന്ന് കർണാടക സർക്കാർ ഇന്നലെ വീണ്ടും വ്യക്തമാക്കിയിരുന്നു. ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത ചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് സർക്കാർ കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

5

ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല. മത ചിഹ്നങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സൂക്ഷിക്കണം. വസ്ത്രധാരണമോ ഭക്ഷണമോ പോലുള്ളവ അവശ്യ മതപരമായ ആചാരങ്ങളുടെ ഭാഗമായി കണക്കാക്കാനാവില്ല. സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ഈ വിഷയത്തിൽ പ്രായോഗിക സമീപനമാണ് സ്വീകരിക്കേണ്ടതെന്നും എജി കോടതിയിൽ വാദിച്ചിരുന്നു.

7

അതേസമയം, ഹിജാബ് അനുവദിക്കാനാകുമോ എന്ന വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് കോടതി ചോദിച്ചിരുന്നു. എന്നാൽ, സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും ഇത് സംസ്ഥാനങ്ങൾക്ക് വിട്ടിട്ടുണ്ടെന്നും എജി പറഞ്ഞു. ഒരു ഭരണ കൂടം മതപരമായ ആചാരങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. ശിരൂർ മഠം കേസ് പരാമർശിച്ചു കൊണ്ടായിരുന്നു വാദം.

6

പ്രശ്നം കൂടുതൽ സമ്മർദ്ദത്തിലായാൽ തീരുമാനം എടുക്കും. പൗരന്മാർക്ക് അവർക്കിഷ്ടമുള്ള വിശ്വാസം അനുഷ്ഠിക്കാം. ആർട്ടിക്കിൾ 25 പ്രകാരം അത്യാവശ്യമായ ആചാരങ്ങൾക്ക് മാത്രമേ പരിരക്ഷ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവർ അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

Recommended Video

cmsvideo
    ഹിജാബ് വിവാദത്തില്‍ മൗനം വെടിഞ്ഞ് അമിത് ഷാ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+