മോദിയുടെ സന്ദർശന ദിവസം ബംഗാളിനെ ഞെട്ടിച്ച് മമത ബാനർജി; വില വർധനവിൽ കേന്ദ്രത്തിനെതിരെ വമ്പൻ പ്രതിഷേധം
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ വമ്പന്‍ പ്രതിഷേധവുമായി മമത ബാനര്‍ജി. പ്രധാനമന്ത്രി ഇന്ന് സംസ്ഥാനം സന്ദര്‍ശിക്കുന്നതിനിടെ ഇന്ധനവില വര്‍ദ്ധനവിനെതിരെ വമ്പന്‍ റാലി സംഘടിപ്പിച്ചാണ് മമത ബാനര്‍ജി പ്രതിഷേധിച്ചത്. സിലുഗുരിയില്‍ വച്ചാണ് മമത ഇന്ധന-പാചകവാതക വില വര്‍ദ്ധനവിനെതിരെ പദയാത്ര സംഘടിപ്പിച്ചത്. പത്തിനായിരക്കണക്കിനോളം പേരാണ് പദയാത്രയില്‍ പങ്കെടുത്തത്.

പ്രതിഷേധത്തിനിടെയുള്ള പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. നരേന്ദ്ര മോദിയും അമിത് ഷായും മാത്രമാണ് ഇന്ത്യയിലെ ഏക സിന്‍ഡിക്കേറ്റ്. രാജ്യത്ത് കോവിഡ് മഹാമാരി സംഭവിച്ചു, ഇന്ധനവില ഉയര്‍ന്നു, എങ്കുലും പ്രധാനമന്ത്രിയെ എവിടെയും കണ്ടെത്താനായില്ല. നിങ്ങള്‍ക്ക് സൗജന്യമായി അരി ലഭിക്കുന്നു, പക്ഷേ ഇത് പാചകം ചെയ്യാന്‍ നിങ്ങള്‍ ഗ്യാസിന് വലിയ തുക ചെലവഴിക്കുന്നു- മമത പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം
കേന്ദ്രം ഭരിക്കുന്ന ബിജെപി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പാചക വാതക വില വര്‍ദ്ധനവിനെതിരെ സ്ത്രീകളെ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് മമത പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ പാചക വാതക വില കുറയ്ക്കാന്‍ തയ്യാറാവണമെന്നും മമത ആവശ്യപ്പെട്ടു. പാചക വാതക സിലിണ്ടറിന്റെ രൂപത്തിലുള്ള പ്ലക്കാര്‍ഡുമായാണ് മമച റാലിയെ നയിച്ചത്.
ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്












Click it and Unblock the Notifications