ആര്‍എസ്എസില്‍ ചേരാന്‍ അപേക്ഷകരുടെ തിരക്ക്!!!കേരളവും മുന്നില്‍!!!

Subscribe to Oneindia Malayalam

ലക്‌നൗ: ആര്‍എസ്എസില്‍ ചേരാന്‍ അപേക്ഷകരുടെ വന്‍ തിരക്ക്. ഓണ്‍ലൈന്‍ അപേക്ഷകരുടെ എണ്ണത്തിലാണ് ഇപ്പോള്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. ബംഗാളിലെ ശാഖകളുടെ എണ്ണം 580 ല്‍ നിന്നും 1500 ആയും വര്‍ദ്ധിച്ചു. സംഘടനയുടെ പ്രവര്‍ത്തനമികവിന്റെ തെളിവാണിതെന്ന് ആര്‍എസ്എസ് പറയുന്നു.

നാല് സംസ്ഥാനങ്ങളിലെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷമാണ് അപേക്ഷകരുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവുണ്ടായത്. എന്നാല്‍ ബിജെപിയുടെ വിജയവുമായി ഈ മാറ്റത്തിന് ബന്ധമില്ലെന്ന് ആര്‍എസ്എസ് മാധ്യമ വിഭാഗം മേധാവി മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

ലണ്ടൻ തീപിടുത്തം: ആറ് പേര്‍ കൊല്ലപ്പെട്ടു, മരണനിരക്ക് ഉയരുമെന്ന് സൂചന

 rss-rashtriya-swam

2017 ജനുവരിയില്‍ മാത്രം 7256 അപേക്ഷകളാണ് ആര്‍എസ്എസ് വെബ്‌സൈറ്റില്‍ ലഭിച്ചത്. മാര്‍ച്ചില്‍ ഇത് 27,871 ആയി വര്‍ദ്ധിച്ചു. 2014 ലും ഇതേ പ്രവണത കണ്ടിരുന്നു. 16,926 അപേക്ഷകരാണ് ആര്‍എസ്എസില്‍ ചേരാനായി എത്തിയത്. 2012 മുതലാണ് ആര്‍എസ്എസ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. ഇപ്പോള്‍ മാസത്തില്‍ ശരാശരി ഏഴായിരം അപേക്ഷകളാണ് എത്തുന്നത്.

English summary
RSS witnesses hike in membership
Please Wait while comments are loading...