കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാര്‍ഗെയ്‌ക്കൊപ്പം രാഹുലും പ്രിയങ്കയും; ഹിമാചലില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍ ഇവര്‍

Google Oneindia Malayalam News

ഷിംല: വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 40 അംഗ താരപ്രചാരകരുടെ പട്ടികയില്‍ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ എല്ലാം ഇടം പിടിച്ചിട്ടുണ്ട്.

68 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 67 പേരെ ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹമീര്‍പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 12 ന് ആണ് വോട്ടെടുപ്പ് നടക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും രാഹുല്‍ ഗാന്ധിയേയും കൂടാതെ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍ തുടങ്ങിയവരും താരപ്രചാരകരുടെ പട്ടികയിലുണ്ട്.

1

കൂടാതെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ, ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ്, സി എല്‍ പി നേതാവ് മുകേഷ് അഗ്‌നിഹോത്രി, മുന്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിംഗ് സുഖു എന്നിവരും താരപ്രചാരകരുടെ പട്ടികയിലുണ്ട്. നിലവില്‍ ബി ജെ പിയാണ് ഹിമാചല്‍ പ്രദേശ് ഭരിക്കുന്നത്.

'നഗ്നയായി അഭിനയിച്ചിട്ട് ഇപ്പോള്‍ പരാതിപ്പെട്ടിട്ട് എന്തുകാര്യം, വേറെ എന്തൊക്കെ ജോലികളുണ്ട്..'; ഭാഗ്യലക്ഷ്മി'നഗ്നയായി അഭിനയിച്ചിട്ട് ഇപ്പോള്‍ പരാതിപ്പെട്ടിട്ട് എന്തുകാര്യം, വേറെ എന്തൊക്കെ ജോലികളുണ്ട്..'; ഭാഗ്യലക്ഷ്മി

2

ഹിമാചല്‍ പ്രദേശില്‍ ഒരു ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് വോട്ടെണ്ണലും നടക്കും. 68 അംഗ നിയമസഭയിലേക്ക് ഇത്തവണ ശക്തമായ ദ്വികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. 2017 ല്‍ 44 സീറ്റ് നേടിയാണ് ഹിമാചല്‍ പ്രദേശില്‍ ബി ജെ പി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 21 സീറ്റില്‍ ഒതുങ്ങി.

'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന

3

രണ്ട് സീറ്റില്‍ സ്വതന്ത്രര്‍ ജയിച്ചപ്പോള്‍ ശേഷിച്ച ഒരു സീറ്റില്‍ സി പി ഐ എം ആയിരുന്നു ജയിച്ചത്. കോണ്‍ഗ്രസ് ഇത്തവണ 19 സിറ്റിംഗ് എം എല്‍ എമാരെ മത്സരിപ്പിക്കുന്നുണ്ട്. ആറു തവണ ഹിമാചല്‍ മുഖ്യമന്ത്രിയായ വീര്‍ഭദ്ര സിംഗിന്റെ മകനും ഷിംല റൂറല്‍ മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എയുമായ വിക്രമാദിത്യ സിംഗ്, മുന്‍ മുഖ്യമന്ത്രി റാംലാല്‍ താക്കൂറിന്റെ മകന്‍ റോഹിത് താക്കൂര്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്.

ഹിമാചലില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും; ഇനി പോരാട്ടംഹിമാചലില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും; ഇനി പോരാട്ടം

4

പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള 12 പേര്‍ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്. അതേസമയം ബി ജെ പി ഇത്തവണ സിറ്റിംഗ് എം എല്‍ എമാരെ പലരേയും ഒഴിവാക്കിയിട്ടുണ്ട്. നരേന്ദ്ര മോദി പ്രഭാവത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി ജെ പി ഒരുങ്ങുന്നത്. കോണ്‍ഗ്രസിനാകട്ടെ പുതിയ അധ്യക്ഷന് കീഴിലെ ആദ്യ പരീക്ഷണമാണ് ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്.

English summary
Himachal Pradesh assembly election 2022: Congress has released the list of star campaigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X