Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചല്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഭരണതുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി, പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്

ഷിംല: ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ ഇന്ന് 55 ലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് ചെയ്യും. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ചര വരെ തുടരും. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 67 കമ്പനി കേന്ദ്ര സേനയെയും 15 കമ്പനി സി ആര്‍ പി എഫിനെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.

ഇത്തവണ തുടര്‍ഭരണം നേടിയെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ജയറാം ഠാക്കൂറിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖപ്രഭാവം എടുത്തുകാണിച്ചാണ് ബി ജെ പി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ഭരണ വിരുദ്ധ വികാരം മുതലെടുത്താണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വീര്‍ഭദ്ര സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് നേതൃപരമായ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ സീറ്റ് നല്‍കിയത് മുമ്പത്തേതിനേക്കാള്‍ മികച്ചതാണ്' എന്നതിനാല്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പാര്‍ട്ടി പറയുന്നു.

himacal

അതേസമയം, 21 വിമതര്‍ മത്സരിക്കുന്നതോടെ ബിജെപിക്ക്ും അവരുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും മത്സരം അഭിമാന പ്രശ്‌നമാണ്. പ്രേം കുമാര്‍ ധുമലിന്റെ കീഴില്‍ അദ്ദേഹം ഒരിക്കല്‍ സംസ്ഥാനത്ത് മന്ത്രിയായിരുന്നു ജെ പി നദ്ദ. അതേസമയം, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മുഖമായി കാണുന്ന കേന്ദ്രമന്ത്രിമാരെയും യുപ ി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഹിമാചലില്‍ പ്രചാരണത്തിന് ബി ജെ പി രംഗത്തിറക്കിയിരുന്നു. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നതിനെ തുടര്‍ന്ന് സഹോദരി പ്രിയങ്ക ഗാന്ധിയായിരുന്നു ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് പ്രചരണത്തില്‍ മുന്നിട്ട് നിന്നത്.

അതേസമയം, സംസ്ഥാനത്തെ 7,235 ഗ്രാമപ്രദേശങ്ങളിലും 646 നഗരങ്ങളിലും ഉള്‍പ്പെടെ 7,884 പോളിംഗ് സ്റ്റേഷനുകളിലായി രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ദൂരെയുള്ള പ്രദേശങ്ങളില്‍ മൂന്ന് സഹായ പോളിംഗ് സ്റ്റേഷനുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത 5,592,828 വോട്ടര്‍മാരില്‍ - 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.57% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വോട്ടര്‍മാരില്‍ 2,854,945 പുരുഷന്മാരും 2,737,845 സ്ത്രീകളുമാണ്. കിന്നൗറിനും ചമ്പയ്ക്കും പുറമെ ഗോത്രവര്‍ഗക്കാരായ ലാഹൗള്‍, സ്പിതി ജില്ലകളില്‍ ആകെ 140 പോളിങ് സ്റ്റേഷനുകള്‍ മഞ്ഞുമൂടിയ നിലയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+