Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ലക്ഷ്യം 40 സീറ്റും അധികാരവും: തന്ത്രമൊരുങ്ങുന്നു, ചരിത്രം തിരുത്താന്‍ ബിജെപിയും

ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ശക്തമായ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഭരണപക്ഷമായ ബി ജെ പിയും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും.

മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

മികച്ച പ്രവർത്തനത്തിലൂടെ ഇത്തവണ ഭരണം നിലനിർത്തി സംസ്ഥാനത്തെ ചരിത്രം തിരുത്താമെന്ന് ബി ജെ പി പ്രതീക്ഷിക്കുമ്പോള്‍ ഏത് വിധേനയും അധികാരം തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ബൂത്ത് തലം കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങള്‍ക്കാണ് ഇരുപാർട്ടികളും ശ്രദ്ധ കൊടുക്കുന്നത്.

വോട്ടർമാരെ സ്വാധീനിക്കാന്‍ വിവിധ തലത്തിലുള്ള

വോട്ടർമാരെ സ്വാധീനിക്കാന്‍ വിവിധ തലത്തിലുള്ള പദ്ധതികളാണ് ബി ജെ പി ആവിഷ്കരിച്ചിരിക്കുന്നത്. ഭാരതീയ ജനതാ യുവ മോർച്ച (യുവജനം), കിസാൻ മോർച്ച (കർഷകർ), മഹിളാ മോർച്ച (സ്ത്രീകൾ), പട്ടികജാതി (എസ്‌സി മോർച്ച) എന്നിങ്ങനെ വിവിധ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ബി ജെ പി പ്രവർത്തനം. ഓരോ പോളിംഗ് ബൂത്തിലും 20 യുവാക്കളുമായി ബന്ധപ്പെടാനുമായി യുവജന സംഘടനകൾ സംസ്ഥാനത്തുടനീളം 'ഒരു ബൂത്ത് 20 യുവാക്കൾ' എന്ന കാമ്പെയ്ന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

സംസ്ഥാനത്തുടനീളം, 7,500-ലധികം പോളിംഗ് ബൂത്തുകൾ

"സംസ്ഥാനത്തുടനീളം, 7,500-ലധികം പോളിംഗ് ബൂത്തുകൾ ഉണ്ട്, ഘട്ടം ഘട്ടമായി ഞങ്ങൾ അവയെല്ലാം കവർ ചെയ്തു, ഞങ്ങളുടെ എല്ലാ വിഭാഗങ്ങളും മണ്ഡലങ്ങളിൽ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നു. ഈ മേഖലകളുടെ പ്രാധാന്യം പാർട്ടി തിരിച്ചറിയുന്നു, അതിനാലാണ് തന്ത്രപരമായി ചുമതലയില്‍ അവരെ നിയമിച്ചിരിക്കുന്നത്, "ബിജെപിയുടെ സംസ്ഥാന ഇൻചാർജ് അവിനാഷ് റായ് ഖന്നയെ ഉദ്ധരിച്ചുകൊണ്ട് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

സെപ്തംബർ 24 ന് മാണ്ഡി ടൗണിൽ നടക്കുന്ന റാലിയോടെ

സെപ്തംബർ 24 ന് മാണ്ഡി ടൗണിൽ നടക്കുന്ന റാലിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. 'പ്രധാനമന്ത്രിയുടെ റാലിക്കുള്ള ഒരുക്കങ്ങൾ യുവമോർച്ച' അംഗങ്ങളായിരിക്കും ചെയ്യുക. റാലിയുടെ എല്ലാ ചെലവുകളും അവർ വഹിക്കും, ഇത് ആദ്യമായാണ് പ്രധാനമന്ത്രി രാജ്യത്ത് ഒരു 'മോർച്ച' റാലിയിൽ പങ്കെടുക്കുന്നത്. ഈ റാലിയിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും 40 വയസ്സിന് താഴെയുള്ളവരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, റാലിയിൽ ഒരു ലക്ഷം യുവാക്കളെ പങ്കെടുപ്പിക്കാനാണ് പദ്ധതിയെന്നും അവിനാഷ് റായ് ഖന്ന പറഞ്ഞു.

എറ്റവും കൂടുതല്‍ കാലം മന്ത്രിയായത് കെഎം മാണി: എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നാര്, കുഞ്ഞാലിക്കുട്ടി എത്രാമത്- പട്ടിക കാണാം

അതേസമയം, മറുവശത്ത് സംസ്ഥാന സർക്കാറിനെതിരായ

അതേസമയം, മറുവശത്ത് സംസ്ഥാന സർക്കാറിനെതിരായ ജനവിരുദ്ധ വികാരം ശക്തമാക്കി തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്നത്

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് ചലനമൊന്നും ഉണ്ടാക്കില്ലെന്നാണ് ഹിമാചൽ കോൺഗ്രസ് അധ്യക്ഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ സുഖ്വിന്ദർ സിംഗ് വ്യക്തമാക്കിയത്. പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ ഇല്ലെന്നും സുഖ്വിന്ദർ സിംഗ് അവകാശപ്പെട്ടു. വീർഭദ്ര സിംഗിന്റെ വിയോഗത്തിന് ശേഷം സംസ്ഥാന കോൺഗ്രസ് ഘടകത്തിലെ 90 ശതമാനം നേതാക്കളും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. 10 ശതമാനം പേർ മാത്രമാണ് അഭിപ്രായ വ്യത്യാസത്തോടെ തുടരുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അതെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും കുറഞ്ഞ് 40 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം,

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 44

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 44 സീറ്റുകളായിരുന്നു ഹിമാചൽ പ്രദേശിൽ നേടാനായത്. കോൺഗ്രസിന് 21 സീറ്റുകളും ലഭിച്ചു. ആകെ 68 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഹിമാചല്‍ പ്രദേശിന്റെ ചരിത്രം എടുത്താല്‍ 1952 മുതല്‍ 1977 വരെ കോണ്‍ഗ്രസ് മാത്രമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. 1977 ല്‍ ജനതാപാർട്ടി അധികാരത്തില്‍ വന്നെങ്കിലും 82 അധികാരം തിരിച്ച് പിടിച്ച പാർട്ടി 90 വരെ അധികാരത്തില്‍ തുടർന്നു. 1990 മുതലാണ് സംസ്ഥാനത്ത് ബി ജെ പിയും കോണ്‍ഗ്രസും മാറിമാറി അധികാരത്തില്‍ വരാന്‍ തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+