കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും; ഇനി പോരാട്ടം

Google Oneindia Malayalam News

ഷിംല: വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പിയും കോണ്‍ഗ്രസും. ബി ജെ പി 62 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ആണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബി ജെ പിയില്‍ സിറ്റിംഗ് എം എല്‍ എമാരില്‍ പലരേയും ഒഴിവാക്കിയപ്പോള്‍ കോണ്‍ഗ്രസില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ 19 പേര്‍ സിറ്റിംഗ് എം എല്‍ എമാരാണ്. ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ സെറാജ് മണ്ഡലത്തിലും എം എല്‍ എ അനില്‍ ശര്‍മ മാണ്ഡിയിലും സത്പാല്‍ സിംഗ് സത്തി ഉനയിലും ജനവിധി തേടും.

1

സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗത്തിന് മൂന്ന് സീറ്റുകള്‍ ആണ് സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് എട്ട് സ്ഥാനാര്‍ത്ഥികളെയാണ് ബി ജെ പി മത്സരിപ്പിക്കുന്നത്. ബി ജെ പിയുടെ ആദ്യഘട്ട ലിസ്റ്റില്‍ അഞ്ച് വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രഖ്യാപിച്ച 62 സ്ഥാനാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമാണ്.

സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാകേന്ദ്രമാക്കാന്‍ ആലോചനയുമായി ഔഷധി; പരിശോധന നടത്തിസന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാകേന്ദ്രമാക്കാന്‍ ആലോചനയുമായി ഔഷധി; പരിശോധന നടത്തി

2

അതേസമയം 19 സിറ്റിംഗ് എം എല്‍ എമാരെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് വനിതകളാണ് മത്സരിക്കുന്നത്. ആദ്യ ലിസ്റ്റില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ട ഏക സിറ്റിംഗ് എം എല്‍ എ കിന്നൗര്‍ എം എല്‍ എയായ ജഗത് സിംഗ് നേഗിയാണ്. കിന്നൗര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു

3

അതേസമയം സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി ഉയരുന്നുണ്ട്. 2017 ല്‍ ബഞ്ചാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ആദിത്യ വിക്രം സിംഗിന് സീറ്റ് നിഷേധിച്ചിരുന്നു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടി വിട്ടിരുന്നു. ഇത്തവണ ഖിമി റാമിന് ആണ് ബഞ്ചാറില്‍ നിന്ന് മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

'ഞങ്ങളോട് അന്ന് പറഞ്ഞത് ഭാര്യയാണ് എന്ന്..'; എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്കായി പൊലീസിന്റെ മൊഴിയും'ഞങ്ങളോട് അന്ന് പറഞ്ഞത് ഭാര്യയാണ് എന്ന്..'; എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്കായി പൊലീസിന്റെ മൊഴിയും

4

ഷിംലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി വിക്രമാദിത്യ സിംഗിന്റെ മകനും അദ്ദേഹത്തിന്റെ വിശ്വസ്തരും ആണ് മത്സരിക്കുന്നത്. ഏഴ് മുന്‍ മന്ത്രിമാര്‍ക്കും ആദ്യഘട്ട ലിസ്റ്റില്‍ കോണ്‍ഗ്രസ് ഇടം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 22 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

5

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. നിലവില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനം നവംബര്‍ 12 ന് ആണ് ജനവിധി തേടുന്നത്. ഒരു ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിന് ഹിമാചല്‍ പ്രദേശിലെ വോട്ടെണ്ണലും നടക്കും.

6

68 അംഗ നിയമസഭയാണ് ഹിമാചല്‍ പ്രദേശിലെത്. ഇത്തവണ ശക്തമായ ദ്വികോണ മത്സരത്തിനാണ് ഹിമാചല്‍ പ്രദേശ് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. 2017 ലെ പരാജയത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാന്‍ നോക്കുന്ന കോണ്‍ഗ്രസും ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബി ജെ പിയും തമ്മിലാണ് മത്സരം.

English summary
Himachal Pradesh election 2022: BJP and Congress have released the first phase list of candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X