
ഹിമാചലില്‍ ബിജെപിയുടെ ആദ്യ നീക്കം, സ്വതന്ത്രരുമായി ചര്‍ച്ച; ഗോവ പിടിച്ച 'ബുദ്ധിരാക്ഷസന്‍' കളത്തില്‍
ദില്ലി: ഹിമാചല്‍ പ്രദേശില്‍ ലീഡ് നില മാറി മറിയുന്നതിനിടെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയുടെ നീക്കം. സ്വതന്ത്രരുമായി ബിജെപി ചര്‍ച്ച നടത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് സ്വതന്ത്രരുമായുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മുമ്പ് ഗോവ കൈവിട്ട് പോകുമെന്ന ഘട്ടത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായി സംസ്ഥാനത്തെ മാറ്റിയത് ഫട്‌നാവിസായിരുന്നു.
ഇത്തരം ചര്‍ച്ചകള്‍ക്ക് ഫട്‌നാവിസിനുള്ള മികവാണ് തിരഞ്ഞെടുപ്പ് ബുദ്ധിരാക്ഷസനെ കളത്തിലിറക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. മഹാരാഷ്ട്ര വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമാക്കിയതും ഫട്‌നാവിസിന്റെ ഈ തന്ത്രമാണ്.

നിലവില്‍ 35 സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുകയാണ്. ബിജെപി മുപ്പത് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. 35 സീറ്റാണ് ഹിമാചലിലെ മാന്ത്രിക സംഖ്യ. എന്നാല്‍ സീറ്റ് നില അങ്ങോട്ടും ഇങ്ങോട്ടും മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഒന്നും പറയാനാവാത്ത സാഹചര്യമാണ് ഹിമാചലിലുള്ളത്. അഞ്ച് സീറ്റുകളിലാണ് കടുത്ത പോരാട്ടം നടക്കുന്നത്.

തരംഗമായി സിംപ്സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍
ഇവയില്‍ ഇരുന്നൂറ് വോട്ടുകളുടെ മാത്രം വ്യത്യാസമാണ് ഉള്ളത്. ഇത് എങ്ങോട്ട് വേണമെങ്കിലും മാറാം. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രര്‍ മുന്നിലാണ്. ഇത് ചിലപ്പോള്‍ അഞ്ച് വരെ നീളാം. ഇവര്‍ വിജയിച്ചാല്‍ ആകെ സാഹചര്യങ്ങള്‍ മാറും. ഇവരില്‍ നല്ലൊരു ശതമാനം ബിജെപി വിമതരാണ്. അനുരാഗ് താക്കൂറും പിതാവ് പ്രേംകുമാര്‍ ധുമലും നേതൃത്വം നല്‍കുന്ന വലിയൊരു ഗ്രൂപ്പ് സംസ്ഥാനത്തുണ്ട്.

ഇവരാണ് ഈ സ്വതന്ത്രരെ നിര്‍ത്തിയതെന്ന അഭ്യൂഹം ബിജെപിയിലുണ്ട്. സത്യം അതാണ്. മുഖ്യമന്ത്രി ജയറാം താക്കൂറും സംസ്ഥാനത്ത് വിജയിച്ചിട്ടുണ്ട്. അതേസമയം ജെപി നദ്ദ-ജയറാം താക്കൂര്‍ പക്ഷത്തെ താഴെയിറക്കാന്‍ വേണ്ടിയാണ് ഇങ്ങനൊരു വിമത നീക്കം ഉണ്ടായത്. ഈ വിമതര്‍ക്ക് ഇനി വിലപേശലും സാധ്യമാകും. ഇവരുടെ വാക്കിനനുസരിച്ച് മാത്രമേ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനാവൂ. ഇല്ലെങ്കില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയെടുക്കണം.

നിലവിലെ സാഹചര്യത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമോ എന്ന് ഉറപ്പില്ല. അതാണ് ഫട്‌നാവിസിനെ രംഗത്തിറക്കാന്‍ കാരണം. സ്വതന്ത്രരില്‍ മൂന്ന് പേര്‍ ബിജെപി പക്ഷത്തുള്ളവരാണെന്ന് സൂചനയുണ്ട്. ഇവരെ ഒപ്പം നിര്‍ത്താനാണ് ഫട്‌നാവിസ് ശ്രമിക്കുന്നത്. അതേസമയം സ്വതന്ത്രരില്‍ ഒരാള്‍ കോണ്‍ഗ്രസ് വിമതനാണ്. 34 സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും എത്തിയാല്‍ ഈ വിമതന്റെ നിലപാട് കോണ്‍ഗ്രസിന് നിര്‍ണായകമാകും.

ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്ഫോടനം
എക്‌സിറ്റ് പോള്‍ പ്രവചിച്ചതിനേക്കാള്‍ കടുപ്പമാണ് ഹിമാചലിലെ സാഹചര്യങ്ങള്‍. ആര്‍ക്കും ഇതുവരെയും കൃത്യമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം നേരിയതാണെങ്കിലും, ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാലും ബിജെപി എംഎല്‍എമാരെ അടര്‍ത്തിയെടുക്കുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് എംഎല്‍എമാരെ മാറ്റുന്നത്.