• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ പഴയ പെന്‍ഷന്‍ പദ്ധതിയില്‍ വിജയിച്ച് കോണ്‍ഗ്രസ്; എങ്ങനെ നടപ്പാക്കും, ഇതാ പ്രശ്‌നങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചതിന് പിന്നില്‍ പ്രിയങ്ക ഗാന്ധിയുടെ ഗെയിം പ്ലാന്‍. പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ ഒരൊറ്റ പ്രഖ്യാപനമാണ് ബിജെപിയുടെ അടിത്തറയിളക്കിയത്. സംസ്ഥാനത്ത് ബിജെപിയുടെ അടുത്തറയിളക്കിയതും ഈ പ്രഖ്യാപനം തന്നെയാണ്.

സൈനികരുടെ സംസ്ഥാനമായ ഹിമാചലില്‍ എന്തുകൊണ്ട് ഇങ്ങനൊരു പദ്ധതി വിജയിച്ചുവെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കോണ്‍ഗ്രസ് ഇവിടെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും പയറ്റി തെളിഞ്ഞ തന്ത്രമാണിത്. അതുകൊണ്ടാണ് ഇവ വിജയിക്കുമെന്ന ഉറപ്പോടെ എടുത്ത് ഉപയോഗിക്കാന്‍ കാരണം. വിശദമായ വിവരങ്ങളിലേക്ക്....

1

രണ്ട് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഇത് പ്രയോഗിച്ചത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഒപിഎസ് നടപ്പാക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചതാണ്. അത് തന്നെയാണ് കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഉന്നയിച്ചത്. ഹിമാചലില്‍ ഇത് വലിയ രീതിയില്‍ ക്ലിക്കാവുകയും ചെയ്തു. പക്ഷേ ഇനിയാണ് കോണ്‍ഗ്രസിനെ കാത്ത് വെല്ലുവിളികള്‍ ഇരിക്കുന്നത്. ഇനി എങ്ങനെ ഇത് നടപ്പാക്കുമെന്നതാണ് ചോദ്യം.

2

തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍

ഹിമാചലിലെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോള്‍ ഇങ്ങനൊരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 2016-17 വര്‍ഷത്തില്‍ 17,15475 കോടി രൂപയായിരുന്നു. ഇത് 2020-21 കാലഘട്ടത്തില്‍ 22,46451 കോടി രൂപയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് വര്‍ധിച്ച് വരുന്നതാണ് ഓരോ വര്‍ഷവും കാണുന്നത്. ഇതിലൂടെ കുറഞ്ഞ വരുമാനമാണ് സര്‍ക്കാരിന് എപ്പോഴും ബാക്കിയുണ്ടാവുക. വികസനത്തിനായുള്ള ചെലവുകള്‍ കണ്ടെത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശരിക്കും ബുദ്ധിമുട്ടും.

3

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

അതായത് 2020-21 വര്‍ഷത്തില്‍ മൊത്തം സംസ്ഥാന വരുമാനത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് വികസനത്തിനായി സര്‍ക്കാരിന് ഉപയോഗപ്പെടുത്താന്‍ സാധിച്ചത്. ഇതേ കാലയളവില്‍ 6088 കോടിയാണ് പെന്‍ഷനായി ചെലവിട്ടത്. ഇത് 2016നെ അപേക്ഷിച്ച് 50 ശതമാനം കൂടുതലായിരുന്നു. 4114.17 കോടിയായിരുന്നു നേരത്തെ ചെലവിട്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 18.16 ശതമാനമായിട്ടാണ് പെന്‍ഷന് വേണ്ടി ചെലവിടുന്ന തുക വര്‍ധിച്ചത്.

4

സംസ്ഥാന വരുമാനത്തിന്റെ നാലില്‍ ഒരു ഭാഗം മാത്രമാമണ് നികുതി വരുമാനത്തില്‍ നിന്ന് ലഭിക്കുന്നത്. 33438 കോടിയാണ് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം. ഇതില്‍ 8083 കോടിയാണ് നികുതിയിനത്തില്‍ ലഭിക്കുന്നത്. ജിഎസ്ടി, സംസ്ഥാന എക്‌സൈസ്, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, ലാന്‍ഡ് റവന്യൂ, വാഹന-ചരക്ക്-ഗതാഗത നികുതി എന്നിങ്ങനെയാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇതെല്ലാം കഴിഞ്ഞ വര്‍ഷങ്ങളിലായി വളരെ താഴെയാണ്. ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ നികുതി വരുമാനത്തിന്റെ കാര്യത്തിലും ഹിമാചല്‍ പിന്നിലാണ്.

5

ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനംഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനം

കോണ്‍ഗ്രസിന് ഇനി നേരിടാനുള്ളത് ബിജെപി മുന്നിലിട്ട് കൊടുത്തിരിക്കുന്ന മറ്റ് രണ്ട് വെല്ലുവിളികളെ കൂടിയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്. അതിരൂക്ഷമായ ഇക്കാര്യങ്ങള്‍ നേരിടണമെങ്കില്‍ വരുമാനം വേണം. അതിനിടയില്‍ പഴയ പെന്‍ഷന്‍ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് ആലോച്ചിക്കേണ്ടി വരും. ഇനി നടപ്പാക്കുന്നത് വൈകിയാല്‍ അത് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രതിച്ഛായയെ തന്നെ ബാധിക്കും. നേരത്തെ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന പ്രഖ്യാപനവും ഇതുപോലെ കോണ്‍ഗ്രസിന് ബാധ്യതയായി മാറിയിരുന്നു.

6

പക്ഷേ കാര്‍ഷിക വായ്പകള്‍ കൃത്യമായി എഴുതി തള്ളി കോണ്‍ഗ്രസ് ആ പരീക്ഷണത്തെ വിജയിപ്പിച്ചിരുന്നു. ചെറിയ സംസ്ഥാനമായത് കൊണ്ട് കുറച്ച് കൂടി എളുപ്പത്തില്‍ ഹിമാചലില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചേക്കും. അടുത്ത ഒന്നര വര്‍ഷത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഹിമാചലില്‍ നടക്കാനുണ്ട്. ഈ വാഗ്ദാനം എങ്ങനെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ പിടിച്ച് നില്‍ക്കാനാവുക. പക്ഷേ അതിന് മുമ്പ് വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കോണ്‍ഗ്രസ് തേടേണ്ടി വരും.

English summary
himachal Pradesh Elections Result 2022: congress uses ops in himachal but how it will implement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X