
ഹിമാചലിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ജനങ്ങള്‍ക്കായി മുന്നിലുണ്ടാവുമെന്ന് മോദി
ദില്ലി: ഹിമാചല്‍ പ്രദേശിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ശ്രമിക്കുമെന്നും, ജനകീയ വിഷയങ്ങള്‍ കൃത്യമായി ഉന്നയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി ജയറാം താക്കൂര്‍ തോല്‍വിക്ക് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കണ്ട് രാജി സമര്‍പ്പിച്ചു. എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന് വ്യക്തമായിട്ടില്ല. കോണ്‍ഗ്രസ് എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഹിമാചലിലെ ജയത്തിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. മികച്ച ജയത്തിന് ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കഠിനാധ്വാനമാണ് വിജയത്തിന് കാരണമായതെന്നും രാഹുല്‍ പറഞ്ഞു.
തരംഗമായി സിംപ്സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നേരത്തെ തന്നെ പാലിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം മൂന്ന് സീറ്റുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും വോട്ടെണ്ണും. റദ്ദാക്കിയ ബാലറ്റുകളാണ് വീണ്ടും എണ്ണുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലും വിജയശതമാനം വളരെ കുറവാണ്. അതുകൊണ്ടാണ് വീണ്ടും എണ്ണാന്‍ തീരുമാനിച്ചത്.
നിലവില്‍ 38 സീറ്റില്‍ വിജയിച്ച് കോണ്‍ഗ്രസ് ഹിമാചലില്‍ ഭരണം ഉറപ്പിച്ചിട്ടുണ്ട്. ബിജെപി പതിനെട്ട് സീറ്റില്‍ ഒതുങ്ങി. അതേസമയം പ്രിയങ്ക ഗാന്ധിക്കുള്ള ക്രെഡിറ്റാണ് സംസ്ഥാനത്തെ വിജയം. കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനറായിരുന്നു പ്രിയങ്ക. സുപ്രധാന വിഷയങ്ങളെല്ലാം ഉന്നയിച്ചത് പ്രിയങ്കയായിരുന്നു.
ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്ഫോടനം
തൊഴിലില്ലായ്മയും, വിലക്കയറ്റവും തിരഞ്ഞെടുപ്പില്‍ വലിയ വിഷയമാക്കി ഉയര്‍ത്തി കൊണ്ടുവരാനും പ്രിയങ്കയ്ക്ക് സാധിച്ചു. ഈ വിഷയങ്ങളില്‍ നിന്ന് ഒരിക്കലും കോണ്‍ഗ്രസ് മാറിയില്ല. ബിജെപി നരേന്ദ്ര മോദിയെയും, അമിത് ഷായെയും കൊണ്ടുവന്ന് പ്രചാരണത്തെ നിയന്ത്രിച്ചെങ്കിലും അതൊന്നും ഏറ്റില്ലെന്ന് വ്യക്തമാണ്.
അതേസമയം കോണ്‍ഗ്രസ് ഹിമാചലില്‍ വലിയ ജാഗ്രതയിലാണ്. പാര്‍ട്ടിയെ ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ എംഎല്‍എമാരെ ബിജെപി റാഞ്ചുമെന്ന് നേതാക്കള്‍ കരുതുന്നത്. ചണ്ഡീഗഡിലേക്ക് എംഎല്‍എമാരെ മാറ്റുമെന്നാണ് സൂചന. ഹിമാചലില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയാണിത്. കോണ്‍ഗ്രസ് 40 സീറ്റ് നേടിയാല്‍ ബിജെപിയുടെ കുതിരക്കച്ചവടമൊന്നും നടക്കില്ലെന്ന് രാജീവ് ശുക്ല വ്യക്തമാക്കി.
ചണ്ഡീഗഡില്‍ വെച്ച് എംഎല്‍എമാരുടെ യോഗം ചേരുമെന്നാണ് സൂചന. ചിലപ്പോള്‍ ഷിംലയിലേക്കായിരിക്കും എംഎല്‍എമാരെ വിളിക്കുകയെന്നും ശുക്ല പറഞ്ഞു. രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.