Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തഭൂമിയായി ഷിംല; നോക്കിനില്‍ക്കെ കെട്ടിടങ്ങള്‍ ഒലിച്ചുപോയി, നടുക്കുന്ന വീഡിയോ

ഷിംല: ഹിമാചല്‍ പ്രദേശില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഷിംലയില്‍ നിരവധി വീടുകള്‍ ജനങ്ങള്‍ നോക്കി നില്‍ക്കെ തകര്‍ന്ന് വീഴുന്നതിന്റെ നടുക്കുന്നു ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷിംലയിലെ കൃഷ്ണ നഗര്‍ പ്രദേശത്ത് ഒരു കുന്ന് ഇടിഞ്ഞുവീണ് ഏഴോളം വീടുകള്‍ തകര്‍ന്നതായി ഷിംല ഡെപ്യൂട്ടി കമ്മീഷണര്‍ ആദിത്യ നേഗി പറഞ്ഞു. അതേസമയം ആളപായമുണ്ടായോ എന്നത് ഇനിയും വ്യക്തമല്ല എന്നും അദ്ദേഹം പറഞ്ഞു.

ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സുഖു ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലുണ്ടായി വീട് തകര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് നേരത്തെ തന്നെ ആളുകളെ മാറ്റിയിരുന്നതായി അദ്ദേഹം പറഞ്ഞു. വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിരവധി പേരെ ഒഴിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Himachal Pradesh Rain

കൃഷ്ണനഗറില്‍ 50 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് സോളന്‍, ഷിംല, മാണ്ഡി, ഹമീര്‍പൂര്‍ എന്നിവിടങ്ങളിലാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് സുഖു പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 55 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. യുദ്ധകാലാടിസ്ഥാനത്തിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ചണ്ഡീഗഡ്-ഷിംല 4-വരി പാതയും മറ്റ് റോഡുകളും തുറന്നിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സഹായവും ഉറപ്പ് നല്‍കിയതായും ഷിംലയില്‍ ഒരു സൈനിക ഹെലികോപ്റ്റര്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയും സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. ദുരിത ബാധിത മേഖലയില്‍ തെരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടമുണ്ടായ സോളന്‍ ജില്ലയിലെ ജാഡോണും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഇവിടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഷിംലയിലെ സമ്മര്‍ ഹില്‍ ഏരിയയിലെ ഒരു ക്ഷേത്രം തകര്‍ന്നതിനെത്തുടര്‍ന്ന് ഒമ്പത് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

25 ഓളം പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് വിവരം. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പല ഭാഗങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കെട്ടിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായാല്‍ ഉടന്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+