Get Updates
Get notified of breaking news, exclusive insights, and must-see stories!

അദാനിക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സ്വതന്ത്ര അന്വേഷണമില്ല, ഹര്‍ജിക്കാര്‍ക്ക് വിമര്‍ശനം

ന്യൂദല്‍ഹി: വിവാദമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഗൗതം അദാനിക്ക് ആശ്വാസം. ഓഹരി വിഷയത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. നിലവില്‍ നടക്കുന്ന സെബിയുടെ അന്വേഷണം മതിയെന്നും അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കാം എന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരെ രൂക്ഷമായ വിമര്‍ശിച്ച കോടതി ന്യായമായ വിഷയം കൊണ്ടുവരാനാണ് പൊതുതാല്‍പര്യ ഹര്‍ജി ഉപയോഗിക്കേണ്ടത് എന്നും പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ നിയമസലംഘനം ഉണ്ടായോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം എന്ന് കോടതി പറഞ്ഞു. ഓഹരി വിപണിയില്‍ റിപ്പോര്‍ട്ട് സ്വാധീനം ചെലുത്തിയോ എന്നും പരിശോധിക്കണം എന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

supreme court

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അദാനിക്ക് എതിരായ ഹര്‍ജികള്‍ പരിഗണിച്ചത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകള്‍ ഉണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സമിതി വേണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് കോടതി പറഞ്ഞു. 22 വിഷയങ്ങളില്‍ 20 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കിയെന്നും കോടതി വ്യക്തമാക്കി. സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പ് കണക്കിലെടുത്ത് മറ്റ് രണ്ട് കേസുകളുടെ അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സെബിയോട് നിര്‍ദേശിക്കുന്നു എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സെബിയുടെ റെഗുലേറ്ററി ചട്ടക്കൂടിലേക്ക് പ്രവേശിക്കാന്‍ കോടതിയുടെ അധികാരം പരിമിതമാണ്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ), ലിസ്റ്റിംഗ് ബാധ്യതകളും വെളിപ്പെടുത്തല്‍ ആവശ്യകതകളും (എല്‍ഒഡിആര്‍) നിയന്ത്രണങ്ങള്‍ എന്നിവയില്‍ വരുത്തിയ ഭേദഗതികള്‍ അസാധുവാക്കാന്‍ സെബിയെ നിര്‍ദ്ദേശിക്കുന്നതിന് സാധുവായ കാരണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല എന്നും കോടതി പറഞ്ഞു.

അടിസ്ഥാനരഹിതമായ വാര്‍ത്താ റിപ്പോര്‍ട്ടുകളെ അധികരിച്ച് സെബിയുടെ അന്വേഷണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല എന്നും കോടതി പറഞ്ഞു. മതിയായ പഠനമില്ലാതെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളെ ആശ്രയിച്ച് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരെയും സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചു. അഭിഭാഷകരായ വിശാല്‍ തിവാരി, എം എല്‍ ശര്‍മ, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍, അനാമിക ജയ്സ്വാള്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതായും കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+