Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യാനിയെയും മുസ്ലീമിനെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന് ഹിന്ദുമഹാസഭ

ദില്ലി: ക്രിസ്ത്യാനികളെയും മുസ്ലീമുകളെയും അപമാനിച്ച് വീണ്ടും ഹിന്ദു മഹാസഭ രംഗത്തെത്തി. ക്രിസ്ത്യാനിയെയും മുസ്ലീമിനെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്നാണ് ഹിന്ദു മഹാസഭ നേതാവ് സാധ്വി ദേവ താക്കൂര്‍ വ്യക്തമാക്കിയത്. ഹിന്ദുക്കള്‍ക്ക് മുസ്ലീം-ക്രിസ്ത്യന്‍ മതങ്ങള്‍ ഒരു ഭീഷണിയായി മാറിയിരിക്കുകയാണെന്ന് സാധ്വി ദേവ താക്കൂര്‍ ആരോപിക്കുന്നു.

മുസ്ലീം, ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിത വന്ധ്യംകരണമാണ് പോംവഴിയെന്നാണ് ഹിന്ദുമഹാസഭ പറയുന്നത്. ഇത്തരമൊരു നീക്കം അനിവാര്യമാണെന്നും ഹിന്ദുമഹാസഭ വ്യക്തമാക്കുന്നു.

adhvi-deva-thakur

ഇതിനുവേണ്ട നടപടി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇവര്‍ പറയുന്നു. ഇരു മതവിഭാഗങ്ങളിലും പെട്ടവരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണം. എങ്കിലേ ഈ വിഭാഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ കുറയ്ക്കാന്‍ സാധിക്കൂവെന്നും സാധ്വി ദേവ താക്കൂര്‍ പറയുന്നു.

വിവാദ പ്രസ്താവന കൂടാതെ സാധ്വി ദേവ താക്കൂര്‍ ഹിന്ദു മതവിഭാഗക്കാരോട് ഒരു കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം കൂട്ടണമെന്നാണ് ഇവര്‍ പറയുന്നത്. മുസ്ലീം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കണമെന്നും സാധ്വി ദേവ താക്കൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+