ട്രംപിന്റെ പിറന്നാളിന് ഇന്ത്യയില്‍ കേക്കുമുറി!!! പിന്നില്‍...?

Subscribe to Oneindia Malayalam

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിറന്നാളിന് ഇന്ത്യയില്‍ കേക്കു മുറിക്കുന്നു!!! 'രാജ് തിലക്' എന്ന പേരില്‍ ഇന്ത്യയില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഹിന്ദുസേന ആണ്. ട്രംപിനെ 'മനുഷ്യകുലത്തിന്റെ രക്ഷകന്‍' എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഹിന്ദുസേന ഇത്തരത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പിറന്നാള്‍ ഇന്ത്യയില്‍ ആഘോഷിച്ചിട്ടുണ്ട്.

ജന്തര്‍ മന്ദറില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷങ്ങളില്‍ ട്രംപിന്റെ കുട്ടിക്കാലം മുതലുള്ള ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയുള്ള ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും. ആഘോഷങ്ങളോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്ററില്‍ ബലൂണുകള്‍ കൊണ്ട് പശ്ചാത്തലമൊരുക്കിിയ ട്രംപിന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ് ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലും ഹിന്ദുസേന ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നുണ്ട്.

03-1449134511-donald-trump-13-1497354061.jpg -Properties

ബുധനാഴ്ചയാണ് ട്രംപിന്റെ പിറന്നാള്‍. അന്ന് ട്രംപിന് 71 വയസ് പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗംഭീരമായ ആഘോഷങ്ങളായിരിക്കും ഇത്തവണ ഉണ്ടാകുകയെന്ന് ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്ത പറയുന്നു. കഴിഞ്ഞ വര്‍ഷം ട്രംപ് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഹിന്ദു സേനയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും നടത്തിയിരുന്നു.

English summary
Hindu Sena to cut cake on Trump's B'day
Please Wait while comments are loading...