കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യത, ക്ഷേത്രം തകര്‍ത്തു, വിഗ്രഹത്തില്‍ ചെളിവാരിത്തേച്ചു!!

അക്രമികള്‍ കാവിക്കൊടി ഓടയിലേക്ക് എറിയുകയും ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ത്രിശൂലം തകര്‍ക്കുകയും ചെയ്‌തെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഹൗറ ജില്ലയിലാണ് വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇവിടെ ക്ഷേത്രം അക്രമികള്‍ തകര്‍ത്തിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നില്‍ മുസ്ലീങ്ങളാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. പ്രദേശം കനത്ത പോലീസ് സുരക്ഷയിലാണ്. ഏത് നിമിഷവും അക്രമം ഉണ്ടാകാമെന്ന് പോലീസ് പറയുന്നു. ചിലയിടങ്ങളില്‍ സാധാരണക്കാര്‍ക്ക് മര്‍ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ക്ഷേത്രത്തിലെ ഹിന്ദു ദേവീ-ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ ചെളിവാരിത്തേച്ച് വികൃതമാക്കിയിട്ടുണ്ട്.

ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ പുതിയ വെളിപ്പെടുപ്പതല്‍... പോസ്റ്റ്മാര്‍ട്ടത്തില്‍ കൃത്രിമം!ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ പുതിയ വെളിപ്പെടുപ്പതല്‍... പോസ്റ്റ്മാര്‍ട്ടത്തില്‍ കൃത്രിമം!

1

അതേസമയം സംഭവത്തില്‍ ദൃക്‌സാക്ഷികളായി നിരവധി പേര്‍ എത്തിയത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഇവര്‍ പറയുന്നത് അക്രമികള്‍ കാവിക്കൊടി ഓടയിലേക്ക് എറിയുകയും ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ത്രിശൂലം തകര്‍ക്കുകയും ചെയ്‌തെന്നാണ്. ഇവരെല്ലാം പറയുന്ന കാര്യങ്ങള്‍ അതേപടി വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ഈ സംഭവത്തിന്റെ പേരില്‍ മറ്റ് പ്രദേശങ്ങളില്‍ കലാപം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാമനവമിയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാവുകയും അത് കലാപത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ബംഗാളില്‍ ഏറ്റവുമധികം മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുമിച്ച് താമസിക്കുന്ന സ്ഥലമാണ് ഹൗറ. ഇവിടെ കലാപം നടന്നാല്‍ അത് കൈവിട്ട് പോകുമെന്ന് സാധ്യതയുണ്ട്.

2

എന്നാല്‍ ചെറിയ കാര്യങ്ങള്‍ കൊണ്ട് സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം സംഭവത്തെ ഹിന്ദു സംഘടനകളും മുസ്ലീം സംഘടനകളും അപലചിച്ചിട്ടുണ്ട്. വിഗ്രഹം തകര്‍ത്തത് പുറത്ത് നിന്നുള്ളവരാണെന്ന് ഇവര്‍ പറയുന്നു. ജില്ലയിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുകയാണ് ഇത്തരം സാമൂഹ്യവിരുദ്ധരുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അമ്പലം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച മുസ്ലീങ്ങള്‍ അവരുടെ ആഘോഷങ്ങള്‍ എന്തുകൊണ്ട് നിര്‍ത്തുന്നില്ലെന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു. രാത്രി മുഴുവന്‍ ഇവര്‍ ആഘോഷത്തിലാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പ്രദേശവാസികള്‍ ശാന്തരായിരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനില്‍ കര്‍ഷക സമരത്തിനെതിരെ പോലീസ് ഭീകരത, ജനക്കൂട്ടത്തിനെതിരെ വെടിവെപ്പ്, മര്‍ദനം!!രാജസ്ഥാനില്‍ കര്‍ഷക സമരത്തിനെതിരെ പോലീസ് ഭീകരത, ജനക്കൂട്ടത്തിനെതിരെ വെടിവെപ്പ്, മര്‍ദനം!!

ഭാരത് ബന്ദ്: ചോരക്കളമായി മദ്ധ്യപ്രദേശ്; കൊല്ലപ്പെട്ടത് നാല് പേർ, നിരവധിപേർക്ക് പരിക്ക്...ഭാരത് ബന്ദ്: ചോരക്കളമായി മദ്ധ്യപ്രദേശ്; കൊല്ലപ്പെട്ടത് നാല് പേർ, നിരവധിപേർക്ക് പരിക്ക്...

English summary
Hindu temple vandalised portrait of Gods stained with mud in West Bengals Howrah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X