• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലീം യുവതിയെ വിവാഹം കഴിച്ചു; ഹിന്ദു യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു, രണ്ട് പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ഹൈദരാബാദ്: സഹപാഠിയായ മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഹിന്ദു യുവാവിനെ ആക്രമികള്‍ കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ സരൂര്‍ നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതികളില്‍ ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എല്ലാവരും പെണ്‍കുട്ടിയുടെ കുടുംബത്തില്‍ പെട്ടവരാണെന്നും പോലീസ് സ്ഥിരീകരിച്ചു.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ സരൂര്‍നഗര്‍ തഹസില്‍ദാര്‍ ഓഫീസിന് സമീപത്ത് വച്ച് നാഗരാജുവിനെ ( 25 ) ബൈക്കിലെത്തിയ അജ്ഞാതര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാരില്‍ പലരും സംഭവം ഫോണില്‍ പകര്‍ത്തുകയും ചിലര്‍ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ ഭാര്യയുടെ കുടുംബമാണെന്ന് ആരോപിച്ച് നാഗരാജുവിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. നാഗരാജു 23 കാരിയായ സയ്യിദ് അഷ്രിന്‍ സുല്‍ത്താനയെ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹം കഴിച്ചത്. കൊലപാതകത്തില്‍ പങ്കുള്ള സയ്യിദ് സുല്‍ത്താന്റെ സഹോദരന്‍ സയ്യിദ് മൊബിന്‍ അഹമ്മദിനെയും മുഹമ്മദ് മസൂദ് അഹമ്മദിനെയും സരൂര്‍നഗര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

റോബിന് ബിഗ് ബോസില്‍ ഫസ്റ്റ് കിട്ടാനുള്ള ഏറ്റവും വലിയ യോഗ്യത അതാണ്: വൈറല്‍ കുറിപ്പ്റോബിന് ബിഗ് ബോസില്‍ ഫസ്റ്റ് കിട്ടാനുള്ള ഏറ്റവും വലിയ യോഗ്യത അതാണ്: വൈറല്‍ കുറിപ്പ്

സുല്‍ത്താനയും നാഗരാജുവും കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നെന്ന് ബന്ധു പറഞ്ഞു. രണ്ട് മാസം മുമ്പ് ഓള്‍ഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരായതുകൊണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാരാണ് നാഗരാജുവിനെ കൊലപ്പെടുത്തിയതെന്ന് ബന്ധു ആരോപിച്ചു.

പ്രതികളിലൊരാളുടെ സഹോദരിയെ വിവാഹം കഴിച്ചതിനാല്‍ മരിച്ചയാളോട് പ്രതിക്ക് പകയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ പദ്ധതി തയ്യാറാക്കി ഇരുമ്പ് വടികൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഒരു മാസം മുമ്പ് വരെ പ്രതികള്‍ക്ക് നാഗരാജുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മേയാ നാലിന് പ്രതികള്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് സരൂര്‍നഗര്‍ പാഞ്ഞാള അനില്‍കുമാര്‍ കോളനിയില്‍ നാഗരാജുവിനെ കണ്ടെത്തി. ഇവര്‍ നാഗരാജുവിനെ തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

സെക്കന്തരാബാദിലെ മാറേഡ്പള്ളി സ്വദേശിയായ നാഗരാജു ഓള്‍ഡ് സിറ്റിയിലെ മലക്‌പേട്ടിലെ ഒരു പ്രമുഖ കാര്‍ ഷോറൂമില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിന് ശേഷം കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നിര്‍വഹണത്തിലും പങ്കുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് തെലങ്കാനയിലെ ബി ജെ പി എം എല്‍ എ രാജ സിംഗ് ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നില്‍ കുടുംബാഗങ്ങളാണോ, അതോ ഏതെങ്കിലും മത വിഭാഗങ്ങള്‍ ഉപദേശിച്ചോ എന്നറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില സംഘം അവര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടോ? ഈ കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് രാജ സിംഗ് പറഞ്ഞു. വിഷയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ട്വിറ്ററില്‍ രംഗത്തെത്തി.

അതേസമയം, ഇവരുടെ പ്രണയ വിവാഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ശ്രീധര്‍ റെഡ്ഡി പറഞ്ഞു. ഞങ്ങള്‍ കൂടുതല്‍ അന്വേഷിക്കുകയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കമെന്നും എ സി പി വ്യക്തമാക്കി. നാഗരാജുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളായ സയ്യിദ് മൊബിന്‍ അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവരെ വ്യാഴാഴ്ച സരൂര്‍നഗര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Hindu youth hacked to death For Marrying Muslim woman in Hyderabad, two arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion