Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധുവായ രേഖയുള്ള അഫ്ഗാനികളായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് പോവാം: താലിബാന്‍

കാബൂള്‍: സാധുവായ രേഖകള്‍ ഉണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനിലെ പൗരന്‍മാരായ ഹിന്ദു, സിഖ് മതവിശ്വാസികള്‍ക്ക് ഇന്ത്യയിലേക്ക് പോകാമെന്ന് വ്യക്തമാക്കി താലിബാന്‍ അധികൃതര്‍. ഹിന്ദു, സിഖ് മതവിശ്വാസികളായ അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വേണമെങ്കില്‍ ഇന്ത്യയിലേക്ക് പോവാം. എന്നാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി വേണമെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം അഭ്യര്‍ത്ഥിച്ചതായും വക്താവ് സഹേബുള്ള മുജാഹിത് അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കയറാനെത്തിയ ഹിന്ദു, സിഖ് മതവിശ്വാസികളെ താലിബാന്‍ തടഞ്ഞതായുള്ള വിവരമുണ്ടായിരുന്നു. രാജ്യത്തെ എല്ലാ പൗരന്‍മാരും അഫ്ഗാനിസ്ഥാന്‍റെ അഭിവാജ്യ ഘടകമാണെന്നും താലിബാന്‍ വക്താവ് അഫ്ഗാന്‍ മാധ്യമത്തോട് പറഞ്ഞു. എന്നാല്‍ ഇന്ത്യയിലേക്ക് പോവാന്‍ താല്‍പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിലും അവരുമായി സഹകരിക്കുമെന്നും താലിബാന്‍ അറിയിച്ചിരുന്നു.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

ap

താലിബാന്‍ കാബുള്‍ കീഴടക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാരെ വ്യോമസേന വിമാനത്താവളത്തില്‍ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഇതുവരെയായി മലയാളികള്‍ ഉള്‍പ്പടെ 565 പേരെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്. ഇതില്‍ ഭൂരിപക്ഷവും എംബസി ജീവനക്കാരായിരുന്നു. ഇവരോടൊപ്പം തന്നെ നാലോളം അഫ്ഗാന്‍ എംപിമാരും നിരവധി ഹിന്ദുക്കളും സിഖുകാരും അഭയം തേടി ഇന്ത്യയില്‍ എത്തിയിരുന്നു.

അതിനിടെ, ഇന്ത്യയുമായി അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഒരു സുപ്രധാന രാജ്യമാണ്. അവരുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും മുതിര്‍ന്ന് താലിബാന്‍ നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്സായി വ്യക്തമാക്കി.

നേരത്തെ അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചതിന് പിന്നാലെ താലിബാന്‍ ഇന്ത്യയുള്‍പ്പടേയുള്ള ചില രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യയുമായുള്ള ആ ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. വ്യോമപാത വഴിയുള്ള വ്യാപരാവും തുറന്നിടേണ്ടതുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ചും അദ്ദേഹം പറയുന്നതായി സ്താനിക്സായിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഇൻഡിപെൻഡന്റ് ഉറുദുവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, താലിബാൻ നേതാവി​െൻറ അഭിമുഖമെടുത്ത അഫ്​ഗാൻ മാധ്യമപ്രവർത്തക രാജ്യംവിട്ടതായുള്ള റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. ടോളോ ന്യൂസിലെ ബെഹസ്​ത അർഗന്ദാണ്​ നാടുവിട്ടത്​. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഭയംമൂലമാണ്​ നാടുവിട്ടതെന്നാണ്​​ അവർ വ്യക്തമാക്കിയത്. ആഗസ്ത് 17 നായിരുന്നു ബെഹസ്ത താലിബാന്‍ നേതാവിന്‍റെ അഭിമുഖം നടത്തിയത്.

കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
    അഫ്ഗാനിലെ ചാനലുകളെ അവസ്ഥ കണ്ടോ ? തോക്കിൻ തുമ്പിൽ വാർത്ത വായിക്കുന്ന അവതാരകൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+