'ഹിന്ദുത്വവും, ദൈവങ്ങളുമൊന്നും ബിജെപിയുടെ സ്വകാര്യ സ്വത്തല്ല': ഡികെ ശിവകുമാര്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രചാരണത്തിന്റെ തുടക്കമിട്ട് ഡികെ ശിവകുമാര്‍. ഹിന്ദുത്വവും, ക്ഷേത്രങ്ങളുമൊന്നും ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഡികെ തുറന്നടിച്ചു.മഹാകാളേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭസ്മ ആരതിയില്‍ ശിവകുമാര്‍ പങ്കെടുക്കുകയും ചെയ്തു.
കാലഭൈരവ ക്ഷേത്രത്തിലെത്തി അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഹിന്ദുത്വം, ക്ഷേത്രം, ദൈവങ്ങള്‍ എന്നിവ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്വത്തല്ല. അത് എല്ലാവര്ക്കും ഉള്ളതാണ്. ബിജെപിയുടെ സ്വകാര്യ സ്വത്തായി അതിനെ കാണേണ്ടതില്ല. എല്ലാ വിഭാഗത്തിലും, സംസ്കാരത്തിലും, മതത്തിലും, ഭാഷയിലും കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് മൂന്നാമതോ നാലാമതോ ആണ് മഹാകാളി ക്ഷേത്രത്തില്‍ ഞാന്‍ വരുന്നത്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്ത് ഇവിടെ ഞാന്‍ വന്നിട്ടുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് ഇവിടെ വന്നിരുന്നു. മഹാകാളേശ്വറിനോടും, കാലഭൈരവയോടും കോണ്‍ഗ്രസിന് അധികാരം കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അധികാരം ലഭിച്ചിരിക്കുകയാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.
പുലര്‍ച്ചെ നാല് മണിക്ക് അദ്ദേഹം മഹാകാലേശ്വര്‍ ക്ഷേത്ത്രില്‍ എത്തിയിരുന്നു. ഭസ്മ ആരതി ഇതിന് പിന്നാലെയാണ് നടത്തിയത്. മധ്യപ്രദേശില്‍ വമ്പന്‍ ജയം കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ പ്ലാനുണ്ട്.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മാറ്റങ്ങള്‍ കൊണ്ടുവരും. നിരവധി കേസുകളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തിരിക്കുന്നത്. ഇത് തീര്‍ത്തും അന്യായമാണ്.
തീര്‍ച്ചയായും മധ്യപ്രദേശ് രാഷ്ട്രീയത്തിന്റെ ഭാവി കോണ്‍ഗ്രസ് മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മധ്യപ്രദേശിലെ എന്റെ സഹപ്രവര്‍ത്തകരെല്ലാം പറയുന്നത്, ഒരുപാട് കേസുകള്‍ അവര്‍ക്കെതിരെ ചുമത്തിയെന്നാണ്. അവരോടെല്ലാം ശക്തമായി തന്നെ നില്‍ക്കാനാണ് എനിക്ക് പറയാനുള്ളത്. ഈ സമയത്തെ അവര്‍ അതിജീവിച്ചാല്‍, നമ്മള് തിരിച്ചുവരും.
കമല്‍നാഥിന് കീഴില്‍, എല്ലാ കരുത്തും ഉപയോഗിച്ച് മധ്യപ്രദേശില്‍ നമ്മള് അധികാരം പിടിക്കും. അതിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടകയില്‍ നമ്മള് വമ്പന്‍ വിജയം നേടി. മധ്യപ്രദേശില്‍ 150 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും കെസി വേണുഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്.
136 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് കര്‍ണാടകയില്‍ നടത്തിയ ഇന്റേണല്‍ സര്‍വേയില്‍ പ്രവചിച്ചത്. അതുപോലെ തന്നെ സംഭവിച്ചു. അതുപോലെ മധ്യപ്രദേശിലും ഞങ്ങള്‍ സര്‍വേ നടത്തിയിട്ടുണ്ട്. ഉറപ്പായും 150 സീറ്റുകള്‍ ലഭിക്കും. കര്‍ണാടകയില്‍ നടന്നത് മധ്യപ്രദേശിലും സംഭവിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications