കാശ്മീര്‍ പ്രശ്‌നം; തീവ്രവാദി സംഘടന പാക് സൈന്യത്തിന്റെ സഹായം തേടി
കാശ്മീര്‍ വിഷയം ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയിലൂടെയോ ഒത്തുതീര്‍പ്പിലൂടെയോ പരിഹരിക്കാന്‍ കഴിയില്ലെന്നും കാശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം ഇടപെടണമെന്നുമാണ് സയീദ് സലാഹുദ്ദീന്റെ നിലപാട്.
ശ്രീനഗര്‍: കാശ്മീരില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായം തേടി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയീദ് സഹാലുദ്ദീന്‍ ആണ് കാശ്മീരിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പാക് സൈന്യത്തിന്റെ സഹായം അഭ്യര്‍ഥിച്ചത്.
കാശ്മീര്‍ വിഷയം ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയിലൂടെയോ ഒത്തുതീര്‍പ്പിലൂടെയോ പരിഹരിക്കാന്‍ കഴിയില്ലെന്നും കാശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം ഇടപെടണമെന്നുമാണ് സയീദ് സലാഹുദ്ദീന്റെ നിലപാട്. കാശ്മീരില്‍ സൈനിക നടപടി മാത്രമാണ് പരിഹാരമാകുകയെന്നും സയീദ് സലാഹുദ്ദീനെ ഉദ്ദദ്ധരിച്ച് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുള്‍ മുജാഹിദ്ദീന് സൈന്യത്തിന്റെ സഹായം ലഭിക്കുകയാണെങ്കില്‍ കാശ്മീരില്‍ മാത്രമല്ല മേഖലിയിലാകെ മാറ്റം വരുത്തുമെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയെന്ന് അവകാശപ്പെടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സലാഹുദ്ദീന്‍ പരിഹസിച്ചു. ഇന്ത്യന്‍ സൈന്യത്തിന് അതിനുള്ള കരുത്തോ ധൈര്യമോ ഇല്ലെന്നാണ് പരിഹാസം.
കാശ്മീരിലെ ബദ്ഗാം ജില്ലക്കാരനായ സലാഹുദ്ദീന്‍ വിഘടന പ്രവര്‍ത്തനങ്ങള്‍ക്കായി പിന്നീട് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടിയാണ് സലാഹുദ്ദീന്‍.












Click it and Unblock the Notifications