10 ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരന്‍ ബുര്‍ഹാന്‍ മുസാഫിര്‍ വാനി കാശ്മീരില്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: സൈന്യവും പോലീസും ഏറെനാളായി തിരഞ്ഞുകൊണ്ടിരിക്കുന്ന ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫിര്‍ വാനി കശ്മീരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബുര്‍ഹാനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളെ കൂടാതെ മറ്റ് മൂന്നു ഭീകരരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഭീകരപ്രവര്‍ത്തനത്തിലേക്ക് കശ്മീരി യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഇരുപത്തിയൊന്നുകാരനായ ബുര്‍ഹാന്‍. യുവാക്കളെ ക്ഷണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന വീഡിയോകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇയാള്‍. ഇയാളെ കൊലപ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് പോലീസിന്റെ വിലയിരുത്തല്‍.

2010ല്‍ 15ാം വയസ്സിലാണ് വാനി ഭീകരസംഘടനയില്‍ ചേര്‍ന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകനായിരുന്ന ഇയാള്‍ വിദ്യാസമ്പന്നരായ ഒട്ടേറെ ചെറുപ്പക്കാരെ ഭീകരവാദത്തിന് പ്രോത്സാഹിപ്പിച്ചു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളില്‍നിന്നാണ് കാശ്മീര്‍ അനന്ത്‌നാഗ് മേഖലയില്‍ വാനിയുടെ സാന്നിധ്യം സൈന്യത്തിനു ലഭിച്ചത്.
കഴിഞ്ഞവര്‍ഷമാണ് ബുര്‍ഹന്റെ സഹോദരന്‍ ഖാലിദ് ആര്‍മിയുമായുണ്ടായ ഏറ്റമുട്ടല്‍ കൊല്ലപ്പെട്ടത്. വാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ ശനിയാഴ്ച കശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സയ്യിദ് അലി ഷാ ഗീലാനിയും ആസിയ അന്ദ്രാബിയുമാണ് ബന്ദ് ആഹ്വാനത്തിന് പിന്നില്‍.












Click it and Unblock the Notifications