കശ്മീരില്‍ ജനാധിപത്യം വാഴിക്കില്ല! തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കണ്ണില്‍ ആസിഡ് ഒഴിക്കും!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ കണ്ണില്‍ ആസിഡൊഴിക്കുമെന്നാണ് പാക് ഭീകരസംഘട നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭീഷണി. ഇത്തവണ ആരെയും വധിക്കാന്‍ പദ്ധതിയില്ലെന്നും ഭീകരസംഘടന വിഡീയോ ക്ലിപ്പില്‍ പറയുന്നു. എന്നാല്‍ വീഡിയോയെക്കുറിച്ച് പ്രതികരിക്കാന്‍ സൗത്ത് കശ്മീര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എസ്പി പാനി തയ്യാറായില്ല. താനിതുവരെ വീഡ‍ിയോ കണ്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

 പെല്ലറ്റുകളോടുള്ള പ്രതിഷേധം

പെല്ലറ്റുകളോടുള്ള പ്രതിഷേധം

2൦16ല്‍ പെല്ലറ്റ് ഗണ്ണുകള്‍ കാരണം നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു പദ്ധതിയെന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പറയുന്നത്. തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നവരെ വീട്ടില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോയി കണ്ണില്‍ നേര്‍പ്പിക്കാത്ത സള്‍ഫ്യൂരിക് ആസിഡോ ഹൈഡ്രോക്ലോറിക് ആസിഡോ ഒഴിക്കുമെന്നും ഭീകര സംഘടന ഭീഷണിയില്‍ പറയുന്നു.

 തിരഞ്ഞെടുപ്പ് അനന്തമായി നീണ്ടു

തിരഞ്ഞെടുപ്പ് അനന്തമായി നീണ്ടു


നേരത്തെ 2017 ഫെബ്രുവരി 15ന് നടക്കേണ്ടിയിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പോസ്റ്റര്‍ ബോയ് ആയിരുന്ന ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ ഉടലെടുത്ത അക്രമസംഭവങ്ങളെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് അനന്തമായി നീണ്ടത്.

വീഡിയോയില്‍ പറയുന്നു

വീഡിയോയില്‍ പറയുന്നു

കഴിഞ്ഞ 28 വര്‍ഷമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കിയിരുന്നുവെങ്കിലും ഒന്നും സംഭവിച്ചിട്ടില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എത്ര പേരാണ് കൊല്ലപ്പെട്ടത്... ഇതില്‍ ചിലര്‍ സുരക്ഷാ ഏജന്‍സികളുടെ നടപടിയിലാണ് കൊല്ലപ്പെട്ടതെന്നും വീഡിയോയില്‍ പറയുന്നു.

 കുടുംബത്തിന് ബാധ്യതയാവും

കുടുംബത്തിന് ബാധ്യതയാവും

കാഴ്ച നഷ്ടമാകുന്നത് ആ വ്യക്തിക്കെന്ന പോലെ കുടുംബത്തിനും ജീവിതകാലം മുഴുവന്‍ ബാധ്യതയായി തീരുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. ഹിസ്ബുള്‍ തലവന്‍ റിയാസ് നായ്കൂവാണ് ഓഡിയോ ക്ലിപ്പില്‍ ഭീഷണി മുഴക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഓഡിയോ ക്ലിപ്പ് സംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല പ്രശ്നങ്ങളിലും നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇത്തരത്തിലുള്ള പല വീഡിയോകളും നേരത്തെയും പുറത്തുവന്നതുകൊണ്ട് വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Kashmir’s indigenous militant organisation Hizbul Mujahideen has purportedly threatened to “pour acid” into the eyes of those who would participate in the upcoming panchayat elections in the state.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്