കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ചു നശിപ്പിച്ചു

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി ജെ പി പ്രസിഡണ്ട് അമിത് ഷായുടെയും പോസ്റ്ററുകളിലും കട്ടൗട്ടുകളിലും കരിഓയില്‍ ഒഴിച്ചു നശിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ ഉത്തര്‍ പ്രദേശ് സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരത്തില്‍ വന്‍ പോസ്റ്ററുകള്‍ തയ്യാറാക്കിയത്.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തര്‍ പ്രദേശില്‍ എത്തുന്ന അമിത് ഷാ, കാണ്‍പൂരില്‍ പാര്‍ട്ടിയുടെ മഹാ സമ്പര്‍ക്ക പരിപാടിയുടെ പുരോഗതി വിലയിരുത്തുന്ന ചടങ്ങില്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചത്. പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

narendra-modi-amit-shah

പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും നശിപ്പിക്കപ്പെട്ട ഹോര്‍ഡിങുകള്‍ ബി ജെ പി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ബി ജെ പി ഉത്തര്‍ പ്രദേശ് സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മികാന്ത് ബാജ്‌പേയുടെ നിര്‍ദേശ പ്രകാരമാണിത്.

English summary
Hoarding with images of Prime Minister Narendra Modi and BJP president Amit Shah were defaced by unidentified people at Kanpur in Uttar Pradesh on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X