വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി: ഐഡി അഡ്രസുകള്‍ വിദേശത്ത്; നടപടി കര്‍ശനമാക്കാന്‍ വ്യോയാന മന്ത്രാലയം
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത് പരിശോധിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍. ഭീഷണി ഉണ്ടായ ഐപി അഡ്രസ്സുകളാണ് ഏജന്‍സികള്‍ പരിശോധിച്ചത്. എന്നാല്‍ ഭീഷണി വന്ന ഐപി അഡ്രസ്സുകളെല്ലാം ലണ്ടനില്‍ നിന്നും ജര്‍മനിയില്‍ നിന്നുമെല്ലാം ഉള്ളതാണെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുപ്പതോളം ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ഈ ആഴ്ച്ച നേരിട്ടത്. തിങ്കളാഴ്ച്ച മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളാണ് ബോംബ് ഭീഷണി നേരിട്ടത്. ചൊവ്വാഴ്ച്ച പത്തോളം വിമാനങ്ങളാണ് ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടത്. ബുധനാഴ്ച്ച ആറോളം വ്യാജ ഭീഷണികളാണ് എത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഭൂരിഭാഗം ബോംബ് ഭീഷണികളും വന്നിരിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഇവയെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. കേന്ദ്ര ഇന്റലിജന്‍സാണ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. ഏത് ഐപി അഡ്രസ്സില്‍ നിന്നാണ് ഈ പോസ്റ്റുകള്‍ വന്നതെന്ന വിവരങ്ങള്‍ കൈമാറണമെന്ന് എക്സിനോട് നേരത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
വ്യാജ സന്ദേശങ്ങള്‍ വന്ന അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്യാനും നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് വ്യത്യസ്ത ഹാന്‍ഡിലുകളില്‍ നിന്നാണ് പോസ്റ്റുകള്‍ വന്നിരിക്കുന്നത്. ഐപി അഡ്രസുകള്‍ പരിശോധിച്ചപ്പോള്‍ ലണ്ടന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
വ്യാഴാഴ്ച്ച മാത്രം അഞ്ചോളം എയര്‍ ഇന്ത്യ വിമാനങ്ങളാണ് വ്യാജ ബോംബ് ഭീഷണി നേരിട്ടത്. എന്നാല്‍ ഇവയെല്ലാം സേഫ് ലാന്‍ഡ് ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് ഭീഷണി സന്ദേശം അയച്ച പത്തോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇതുവരെ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ പറഞ്ഞു.
സൈബര്‍ സുരക്ഷാ എജന്‍സികളും, ഏവിയേഷന്‍ സെക്യൂരിറ്റിയും, ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായിട്ടാണ് ഈ ഹാന്‍ഡിലുകള്‍ പരിശോധിച്ചത്. തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഈ അക്കൗണ്ടുകള്‍ തുടര്‍ന്നും ഇത്തരം വ്യാജ ഭീഷണികള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച്ച ബെംഗളൂരൂവില്‍ നിന്നുള്ള ആകാശ എയര്‍ സര്‍വീസ് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തിരുന്നു. ഈ വിമാനത്തില്‍ 184 യാത്രക്കാരുണ്ടായിരുന്നു. ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലും അതുപോലെ ഇറക്കേണ്ടി വന്നു.
മുംബൈ പോലീസ് സംഭവത്തില്‍ ഇതുവരെ ഏഴ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ഗൂഡാലോചനയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരും, പ്രാങ്ക്സ്റ്റര്മാരുമാണ് കൂടുതലുമെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത നടപടികള്‍ക്ക് വ്യോമയാന മന്ത്രാലയം തയ്യാറെടുക്കുകയാണ്. വ്യാജ ബോംബ് ഭീഷണി സന്ദേശം അയക്കുന്നവര്‍ക്ക് യാത്രാ വിലക്ക് അടക്കം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications