കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശുദ്ധഗ്രന്ഥങ്ങളുടെ പേരുകള്‍ വില്‍പ്പന ചരക്കാക്കരുതെന്ന് സുപ്രീംകോടതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: രാമായണം, ബൈബിള്‍, ഖുറാന്‍ എന്നീ വിശുദ്ധഗ്രന്ഥങ്ങളുടെ പേരുകള്‍ വില്‍പ്പന ചരക്കാക്കരുതെന്ന് സുപ്രീംകോടതി. ദൈവങ്ങളുടെ പേരുകള്‍ ട്രേഡ്മാര്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. വിശുദ്ധഗ്രന്ഥങ്ങളുടെ പേരുകളും രാമന്‍, സീത, ലക്ഷ്മണന്‍ തുടങ്ങിയ പേരുകളും അനാവശ്യമായി ഉപയോഗിക്കരുതെന്നാണ് പറയുന്നത്.

ദൈവങ്ങളുടെ ചിത്രങ്ങള്‍ വില്‍പ്പന ചരക്കാക്കുകയോ മറ്റ് സേവനങ്ങള്‍ക്കുള്ള ട്രേഡ്മാര്‍ക്കായി റജിസ്റ്റര്‍ ചെയ്യാന്‍ ഇനിമുതല്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പട്‌നയില്‍ നിന്നുള്ള ലാല്‍ ബാബു പ്രിയദര്‍ശി രാമായണം ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

suprem-court

ഇയാളുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. അഗര്‍ബത്തീസ് ചന്ദനത്തിരി, ധൂപ്‌സ് എന്നിവയുടെ ലാബലില്‍ രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ലാല്‍ ബാബു ആവശ്യപ്പെട്ടത്.

എന്നാല്‍, കോടതി ഈ ആവശ്യം അനുവദിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. ഇത്തരം നീക്കങ്ങള്‍ മതത്തെ വ്രണപ്പെടുത്തുമെന്നും പുതിയ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ആര്‍കെ അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

English summary
The Supreme Court has ruled that names of holy or religious books cannot be claimed as trademark for goods or services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X