കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗയ്ക്ക് ആരെയും നിര്‍ബന്ധിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലും പ്രധാന കേന്ദ്രങ്ങളിലും യോഗ പരിപാടി സംഘടിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിധേഷം വിളിച്ചുവരുത്തവെ, യോഗയ്ക്ക് ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. മുസ്ലീം വിശ്വാസികളില്‍ നിന്നടക്കമുള്ള പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേന്ദ്രമന്ത്രി വിശദീകരണം നല്‍കിയത്.

യോഗയ്ക്ക് ഏതെങ്കിലും ജാതിയുമായോ മതവുമായോ ബന്ധമില്ല. എന്നാല്‍, അത് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയുമില്ല. യോഗയും ഹൈന്ദവ ആചാരങ്ങളും അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ലക്‌നൗവില്‍ മാധ്യമങ്ങളോട് പറഞ്ഞു.

rajnath-singh

ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. യോഗ ദിനത്തില്‍ യോഗ ചെയ്യാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ആഗ്രമുള്ളവര്‍ക്ക് ചെയ്യാം, അല്ലാത്തവര്‍ക്ക് വിട്ടുനില്‍ക്കാം. എന്നാല്‍, പരമാവധിപേര്‍ പരിപാടിയുമായി സഹകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. യോഗയിലെ സൂര്യ നമസ്‌കാരം മുസ്ലീം വിശ്വാസത്തിന് എതിരാണെന്നും ഹൈന്ദവ അജണ്ട എല്ലാവരിലും അടിച്ചേല്‍പ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം. മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറും യോഗ നിര്‍ബന്ധമാക്കിയാല്‍ പ്രതിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Home minister Rajnath singh says No compulsion on doing Yoga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X