കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തണം, നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന്റേത്

എടിഎമ്മുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

  • By Sandra
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് മൂന്ന് ദിവസം എടിഎമ്മുകള്‍ അടച്ചിട്ടതിന് പിന്നാലെയാണ് ബാങ്കുകള്‍, എടിഎം കൗണ്ടറുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.

500, 1000 രൂപാനോട്ടുകള്‍ പിന്‍വലിച്ച് രണ്ട് ദിവസത്തിന് ശേഷം എടിഎം കൗണ്ടുറുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് എടിഎം കൗണ്ടറുകളുടെയും ബാങ്കുകളുടേയും സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമം. ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, ദില്ലി എന്നീ മെട്രോനഗരങ്ങളിലെ പല എടിഎമ്മുകളും പണം തീര്‍ന്നതുമൂലം വെള്ളിയാഴ്ച പ്രവര്‍ത്തിച്ചിരുന്നില്ല.

atm-21

ദില്ലിയില്‍ 3,400 പാരാമിലിറ്ററി ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് ബാങ്കുകളുടേയും എടിഎം കൗണ്ടറുകളുടേയും സുരക്ഷയ്ക്കായി വിന്യസിച്ചത്. ക്ഷമയോടെ ഇരിയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബാങ്കുകളില്‍ പണം ലഭ്യമല്ലെന്നും പണം വിതരണം ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. നോട്ടുനിരോധനത്തിന് ശേഷം രാജ്യത്തെ എടിഎമ്മുകള്‍ സ്വാഭാവിക നിലയിലേക്ക് എത്തണമെങ്കില്‍ 10 ദിവസമെടുക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു.

English summary
Home Ministry tells states to provide security at banks and ATMs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X