ഹോംതിയറ്റർ പൊട്ടിത്തെറിച്ച് നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; വധുവിന്റെ മുൻകാമുകൻ അറസ്റ്റിൽ
വിവാഹസമ്മാനമായി ലഭിച്ച ഹോംതിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഹോം തിയറ്റർ കണക്ടട് ചെയ്ത ഉടൻ പൊട്ടിത്തെറിക്കുകയായിരുന്നു. നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹോംതിയറ്ററിനകത്ത് സ്‌ഫോടകവസ്തുക്കൾ വെച്ചിരുന്നെന്നും വധുവിന്റെ മുൻ കാമുകൻ നൽകിയ സമ്മാനമാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലാണ് സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഹോം തിയറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ചുമരും മേൽക്കൂരയും തകർന്നു. നവവരനായ 22 കാരനായ ഹേമേന്ദ്ര മെരാവി ഹോം തിയേറ്റർ സിസ്റ്റം ഓണാക്കിയപ്പോൾ, ഒരു വലിയ സ്‌ഫോടനം ഉണ്ടാവുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മെരാവി മരണപ്പെടുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. സഹോദരൻ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ഹോം തിയറ്റർ സംവിധാനത്തിനുള്ളിൽ ആരോ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് കണ്ടെത്തി. പിന്നീട്, വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളുടെ പട്ടിക പോലീസ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ, മ്യൂസിക് സിസ്റ്റം വധുവിന്റെ മുൻ കാമുകൻ നൽകിയ സമ്മാനമാണെന്ന് കണ്ടെത്തി.
പ്രതി സർജു ആണെന്ന് തിരിച്ചറിഞ്ഞ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ മുൻ കാമുകിയോട് വിവാഹിതയായതിൽ ദേഷ്യമുണ്ടായിരുന്നു എന്ന് പ്രതി സമ്മതിച്ചെന്നും അതിനാൽ ആണ് ഹോം തിയറ്റർ സംവിധാനം അവൾക്ക് കാമുകൻ സമ്മാനമായി നൽകിയെന്നും കബീർധാം അഡീഷണൽ പോലീസ് സൂപ്രണ്ട് മനീഷ താക്കൂർ പറഞ്ഞു.
ഏപ്രിൽ ഒന്നിന് ഹേമേന്ദ്ര മെരാവിയുടെ വിവാഹം നടന്നതായി പോലീസ് അറിയിച്ചു. സഹോദരൻ രാജ്കുമാറിനും (30) ഒന്നര വയസ്സുള്ള ആൺകുട്ടിയുൾപ്പെടെ മറ്റ് നാല് പേർക്കും പരിക്കേറ്റു. ഇവരെ കവ്രാധയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ രാജ്കുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. മാർച്ച് 31ന് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത സർജു, വരന്റെ ബന്ധുവിനാണ് സമ്മാനം കൈമാറിയത്. ആരും തന്നെ തിരിച്ചറിയുന്നതിന് മുൻപ് വിവാഹ വേദിയിൽനിന്ന് പോവുകയും ചെയ്തു. വിവാഹത്തിന് ശേഷം മൂന്ന് ദിവസത്തിനു ശേഷമാണ് കുടുംബാംഗങ്ങൾ സമ്മാനം തുറന്നത്.
മുൻപ് ഇൻഡോറിലെ പാറമടയിൽ ജോലി ചെയ്തിരുന്ന പരിചയമാണു ഇയാൾക്ക് ബോംബ് നിർമ്മിക്കാൻ സാഹായകമായത്. പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ആണ് സർജു പണി എടുത്തത്. ഈ പരിചയം വച്ചാണ് ഇയാൾ സ്ഫോടക വസ്തുക്കൾ സംഘടിപ്പിച്ചതും ബോംബ് നിർമിച്ചതും.
മുപ്പത്തിമൂന്നുകാരനായ സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഹേമേന്ദ്ര വിവാഹം കഴിച്ച ഇരുപത്തൊൻപതുകാരിയുമായി സർജു അടുപ്പത്തിൽ ആയിരുന്നു. തന്റെ രണ്ടാം ഭാര്യയാകാൻ വേണ്ടി സർജു യുവതിയെ നിർബന്ധിച്ചിരുന്നു. എന്നാൽ, ഈ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങൾത്ത് ഒരു അറിവും ഉണ്ടായിരുന്നില്ല. പിന്നീട് ഹേമേന്ദ്രയുമായി കല്യാണം.












Click it and Unblock the Notifications