ഒരു രോഗിക്കായി മാത്രം പുതിയ ആശുപത്രി കെട്ടിടം...!!! ആരാണ് ആ രോഗി...?

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച രോഗിക്കായി ആശുപത്രി അധികൃതര്‍ ചെയ്യുന്നത് എന്തെന്നോ...? 2 കോടി രൂപ മുടക്കി  രോഗിയ്ക്ക് ആവശ്യമുള്ള സൗകര്യങ്ങളോടുകൂടി  പുതിയ കെട്ടിടം പണിയുകയാണ്. രോഗികളില്‍ നിന്ന് കഴുത്തറുപ്പന്‍ ഫീസ് വാങ്ങുന്ന ആശുപത്രികള്‍ മാത്രമല്ല ഉള്ളതെന്നതിന്‌റെ തെളിവാണ് മുംബൈയിലെ സെയ്ഫീ ആശുപത്രി.

പ്രത്യേക കെട്ടിടം

3000 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയെ കെട്ടിടം പണിയുന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍, ഐസിയു, ഡോക്ടറുടെ മുറി, നഴ്‌സുമാരുടെ മുറി, ബന്ധുക്കള്‍ക്ക് താമസിക്കാനായി 2 മുറികള്‍, കോണ്‍ഫറന്‍സ് മുറി എന്നിവയാണ് പുതിയ കെട്ടടിത്തില്‍ ഉണ്ടാവുക. സെയ്ഫീ ആശുപത്രിയുടെ നിലവിലെ കെട്ടിടത്തോട് ചേര്‍ന്നാണ് പുതിയ ബില്‍ഡിംഗ് പണിയുന്നത്.

ആരാണ് ആ രോഗി ?

ഏതെങ്കിലും വിവിഐപികള്‍ക്കായാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത ഒരു രോഗിക്കായാണ് ആശുപത്രി 2 കോടി രൂപ മുടക്കുന്നത്. ആരാണ് ആ രോഗിയെന്നല്ലേ...? ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാൻ അഹമ്മദ്.

 യുവതിയുടെ ഭാരം കേട്ടാല്‍ ഞെട്ടും

ഈജിപ്ത് സ്വദേശിയായ ഇമാനിന്റെ ഭാരം 500 കിലോ ആണ്. ജനിച്ചപ്പോള്‍ 5 കിലോ ആയിരുന്നു യുവതിയുടെ ഭാരം. എന്നാൽ വളരുത്തോറും അമിതവണ്ണവും കൂടി കൂടി വന്നു. അവസാനം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി

ചികിത്സയ്ക്കായി ഇന്ത്യയില്‍

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കായാണ് ഇമാൻ മുംബൈയില്‍ എത്തുന്നത്. സഫീന്‍ ആശുപത്രിയിലെ ഡോ.മുഫാസല്‍ ലക്ഡാവാലയാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുക. മാധ്യമങ്ങളിലൂടെ ഇമാനിന്‌റെ അവസ്ഥ മനസ്സിലാക്കിയ ഡോക്ടര്‍ ചികിത്സ ഏറ്റെടുക്കുകയായിരുന്നു.

ചികിത്സയ്ക്ക് എത്ര നാള്‍

2 മുതല്‍ 3അര വര്‍ഷം വരെയാണ് യുവതിയുടെ ചികിത്സ പൂര്‍ത്തിയാക്കാന്‍ ആവശ്യമുള്ളത്. 500 കിലോയില്‍ നിന്ന് 100 കിലോ ആയി ശരീരഭാരം കുറയ്ക്കുകയാണ് ലക്ഷ്യം.

ചികിത്സാ ഫണ്ട് സ്വരൂപിക്കുന്നു

യുവതിയുടെ ശരീരത്തില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വളരെ ചെലവേറിയതാണ്. ഇമാനിറെ കുടുംബത്തിന് ഈ തുക പൂര്‍ണമായും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സാസാഹായ നിധി രൂപീകരിച്ചിട്ടുണ്ട്.യുവതിയുടെ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്യാമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

English summary
The 3000 sq ft facility - comprising an operation theatre, a dedicated Intensive Care Unit, a doctors' room, an attendants' room, two restrooms and a video conferencing room
Please Wait while comments are loading...