ബിജെപി എംപിമാരുടെ ആവശ്യം അംഗീകരിച്ചില്ല; ഐടി സമിതി അധ്യക്ഷനായി ശശി തരൂര്‍ എംപി തുടരും
ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഐടി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി പാനലിന്റെ ചെയര്‍മാനായി തുടരും. പെഗാസസ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സമിതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയെ പേഴ്‌സണല്‍, പബ്ലിക്ക് പരാതികള്‍, നിയമം, നീതി എന്നിവയുടെ സ്ഥിരം സമിതി അധ്യക്ഷനായി നിയമിച്ചു. നിലവിലുള്ള മറ്റെല്ലാ ചെയര്‍മാന്‍മാരെയും നിലനിര്‍ത്തി.
ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതി അധ്യക്ഷനായി ആനന്ദ് ശര്‍മ്മ തുടരും. കോണ്‍ഗ്രസ് എംപി അഭിഷേക് സിംഗ്വി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രെയിന്‍ എന്നിവരും ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതിയിലുണ്ട്. ശാസ്ത്ര സാങ്കേതിക സമിതിയുടെ അധ്യക്ഷന്‍ ജയരാം രമേശാണ്. ഊര്‍ജ്ജം സംബന്ധിച്ച സ്ഥിരം സമിതിയുടെ പുതിയ ചെയര്‍മാനായി ജെഡിയുവിന്റെ രാജീവ് രഞ്ജന്‍ സിംഗിനെ തിരഞ്ഞെടുക്കപ്പെട്ടു.

പാനലുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ചില ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പാനലുകളുടെ ഘടന ഏറെക്കുറെ നിലനിര്‍ത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എംപിമാരെ പുനസംഘടിപ്പിച്ച സമിതികളിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. എന്നിരുന്നാലും, ജൂലൈ 7 ലെ മന്ത്രിസഭാ വിപുലീകരണത്തില്‍ ചില അംഗങ്ങളെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട രവിശങ്കര്‍ പ്രസാദിനെ ജയന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഹൗസ് പാനലില്‍ ഉള്‍പ്പെടുത്തി. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രകാശ് ജാവദേക്കര്‍, ഹര്‍ഷ് വര്‍ധന്‍ എന്നിവരും പി പി ചൗധരിയുടെ നേതൃത്വത്തിലുള്ള വിദേശകാര്യ പാനലിലുണ്ട്. ബിജെപി നേതാവ് ജുവല്‍ ഓറമിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ സമിതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടരും. ദക്ഷിണ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായ രമേശ് ബിധുരി പെട്രോളിയം, പ്രകൃതിവാതകത്തിന്റെ പാനലിന് നേതൃത്വം നല്‍കും, ജഗദംബിക പാല്‍ നഗര വികസന പാനലിന്റെ ചെയര്‍മാനായി തുടരും.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
ബിജെപി രാജ്യസഭാ അംഗം വിനയ് സഹസ്രബുദ്ധെ വിദ്യാഭ്യാസ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തി; റെയില്‍വേ കമ്മിറ്റിയില്‍ രാധാ മോഹന്‍ സിംഗും ജലവിഭവങ്ങള്‍ സംബന്ധിച്ച പാനലില്‍ സഞ്ജയ് ജയ്‌സ്വാളും തുടരും. ബിജെപിയുടെ രമാദേവി സാമൂഹിക നീതിയും ശാക്തീകരണ പാനല്‍ നയിക്കും. പി സി ഗദ്ദീഗൗഡര്‍ കാര്‍ഷിക സമിതിയിലും രാകേഷ് സിംഗ് കല്‍ക്കരി, ഉരുക്ക് പാനലിലും തുടരും. ടി ജി വെങ്കിടേഷ് ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, കള്‍ച്ചര്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കും. അതേസമയം, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചപ്പോള്‍ 28 എംപിമാര്‍ ഒഴിവാക്കപ്പെട്ടു. മോശം പ്രകടനും ഹാജര്‍ കുറഞ്ഞതുമാണ് കാരണം, ഇതില്‍ 12 പേര്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന ഒരു യോഗത്തില്‍ പോലും നേരിട്ട് പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications