ലോക്ക്ഡൗണ്‍ മുതൽ കുളിക്കാത്ത ഭർത്താവ് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നു, പരാതിയുമായി ഭാര്യ!
ബെംഗളൂരു: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പോലീസിന് മുന്നിലെത്തുന്നത് അനേകം പരാതികളാണ്. അക്കൂട്ടത്തില്‍ ബാംഗ്ലൂൂര്‍ പോലീസിന്റെ വനിതാ സെല്ലില്‍ കഴിഞ്ഞ ദിവസം ഒരു വീട്ടമ്മയുടെ വിചിത്രമായ പരാതി എത്തി. കുളിക്കാത്ത ഭര്‍ത്താവ് തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു എന്നതാണ് വീട്ടമ്മയുടെ പരാതി. രണ്ട് കൂട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആ ദിവസം മുതല്‍ ഇന്ന് വരെ 28 ദിവസമായി തന്റെ ഭര്‍ത്താവ് കുളിച്ചിട്ടില്ല. കുളിക്കാത്ത ഭര്‍ത്താവ് തന്നെ നിരന്തരമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്.

ബെംഗളൂരുവിലെ ജയനഗറിലാണ് പരാതിക്കാരിയായ വീട്ടമ്മയും കുടുംബവും താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ഒരു പലചരക്ക് വ്യാപാരിയാണ്. ലോക്ക്ഡൗണ്‍ കാലത്ത് പലചരക്ക് കടകള്‍ അടച്ചിടരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ഭര്‍ത്താവ് കട തുറക്കുന്നില്ലെന്നും വീട്ടമ്മ പറയുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ കടയില്‍ പണമിടപാട് നടത്താന്‍ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞാണ് കട തുറക്കാത്തത് എന്നും വീട്ടമ്മ പറയുന്നു.
കട തുറക്കാതെ വീട്ടിലിരിക്കുന്ന ഭര്‍ത്താവ് ലോക്ക് ഡൗണ്‍ ദിവസം മുതല്‍ ഒരു തരത്തിലുളള വ്യക്തിശുചിത്വവും പാലിക്കുന്നില്ല. കൊവിഡ് മഹാമാരി രാജ്യമൊട്ടാകെ പടരുന്ന സാഹചര്യത്തില്‍ വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വീട്ടമ്മ ഭര്‍ത്താവിനെ പറഞ്ഞ് മനസ്സിലാക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പറയുന്നു. അച്ഛന്‍ കുളിക്കാത്തത് കണ്ട് ഇവരുടെ 9 വയസ്സുളള മകളും ഇപ്പോള്‍ കുളിക്കാതായി എന്നും പറയുന്നു.
വീട്ടമ്മയുടെ പരാതിയില്‍ ഇടപെട്ട കൗണ്‍സിലര്‍ ബിഎസ് സരസ്വതി ഭര്‍ത്താവിനോട് സംസാരിച്ചിട്ടുണ്ട്. ശുചിത്വം പാലിക്കേണ്ട ആവശ്യകതയെ കുറിച്ച് ഇയാള്‍ക്ക് ബോധവല്‍ക്കരണവും നടത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലുളള സ്ത്രീകള്‍ക്ക് നേരയുളള ഗാര്‍ഹിക പീഡനത്തിന്റെ കണക്കുകള്‍ ഉയരുകയാണ്. കര്‍ണാടകത്തിലെ തന്നെ ബനസ്വാടിയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി ഉയര്‍ന്നിരുന്നു. ഉയര്‍ന്ന ജോലിഭാരം കാരണം ലളിതമായ ഭക്ഷണം ഭാര്യ ഉണ്ടാക്കിയതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. ഇതോടെ യുവതി പോലീസിലെ വനിതാ സെല്ലിനെ നിയമനടപടികള്‍ക്ക് സഹായം തേടി സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications