ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു, നാൽപ്പതുകാരിയായ വീട്ടമ്മയ്ക്ക് സംഭവിച്ചത്...

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സ്വദേശി മഹാലക്ഷ്മി (40) യെയാണ് അറസ്റ്റ് ചെയ്തത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ലക്ഷ്മി. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ കിരുബാകരനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് യുവതിയ്ക്ക് വിനയായത്.

മണിക്കൂറുകളോളമുള്ള ബലാത്സംഗം, നിർബന്ധിത മാസമുറ നിർത്തലുകൾ, വനിത സൈനികർ നേരിടുന്ന ക്രൂരപീഡനങ്ങൾ...

തമിഴ്നാട് ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകരുടെ സമരത്തിനെതിരെയുള്ള ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍‌മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും വെറും അഞ്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് മെഡിക്കല്‍ സീറ്റ് നേടുന്നതെന്നും ഇത് മനസിലാക്കി അധ്യാപകര്‍ ലജജിച്ച് തല താഴ്ത്തണമെന്നുമായിരുന്നു ജസ്റ്റിസ് പറഞ്ഞത്. മാത്രമല്ല അധ്യാപകര്‍ തങ്ങളുടെ ഉത്തരവാദിങ്ങള്‍ മനസിലാക്കി സമരത്തില്‍ നിന്നും പിന്‍മാറണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു. ജഡ്ജിയുടെ ഈ പ്രസ്താവന വൻ പ്രതിഷേധം സൃഷ്ടിച്ചികരുന്നു. ജഡ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷം; ബ്രഹ്മോസ് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു

court

കഴിഞ്ഞ സെപ്തംബര്‍ 14നാണ് മഹാലക്ഷ്മി ജസ്റ്റിസിനെതിരെ പോസ്റ്റിട്ടത്. അധ്യാപകരോട് ജഡ്ജിക്ക് വ്യക്തിപരമായ വിരോധമുണ്ടെന്നും അതിന്റെ കാരണം വിശദീകരിച്ചുമായിരുന്നു ലക്ഷ്മിയുടെ പോസ്റ്റ്. സംഭവം വിവാദമായതോടെ എൻ കിരുബാകരൻ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വെല്ലൂര്‍ എസ്പി പി.പകലവന്‍ പറഞ്ഞു. ലക്ഷ്മിയെ പിന്തുണച്ചുകൊണ്ട് ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.

English summary
A 40-year-old housewife from Vellore, who is an active Facebook user commenting on various social issues, has been arrested for remarks she made against a Madras High Court judge in September.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്