പാകിസ്താന്റെ തന്ത്രം പൊളിച്ചത് അവന്തി; കുൽഭൂഷനും കുടുംബവുമായുള്ള സംഭാഷണം പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമബാദ്: പാകിസ്താന്റെ തന്ത്രം പൊളിച്ച് കുൽഭൂഷൻ ജാദവിന്റെ അമ്മ അവന്തി. താൻ ഭീകരവാദിയാണെന്നു കുടുംബത്തോട് ഏറ്റു പറയുന്ന കുൽഭൂഷനിന്റെ സംഭാഷണം പുറത്തു വിട്ടു ഇന്ത്യക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിച്ച പാക് തന്ത്രമാണ് ആവന്തിയുടെ ബുദ്ധിപരമായ നീക്കത്തിലൂടെ പൊളിച്ചടുക്കിയത്.

ബേനസീറിന്റെ കൊലപാതകത്തിൽ നിർണായക റിപ്പോർട്ട്, ലാദൻ അഫ്ഗാനിലെത്തിയത് കൊലപാതകം ആസൂത്രണം ചെയ്യാൻ

അമ്മയേയും ഭാര്യയേയും കണ്ടതിനു ശേഷം പാകിസ്താൻ ആരോപിക്കുന്നതുപോലെ പാകിസ്താനിൽ നടന്ന ഭീകരപ്രവർത്തനങ്ങൾക്കു പിന്നിൽ താൻ ആണന്നു യാദവ് പറഞ്ഞു തുടങ്ങുകയായിരുന്നു. 22 മാസങ്ങൾക്കു ശേഷം അമ്മയേയും ഭാര്യയേയും കണ്ട ജാദവിന്റെ പെരുമാറ്റത്തിൽ പ്രതീക്ഷിച്ച തരത്തിലുള്ള വികരപ്രകടനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നാൽ ജാദവിന്റെ പൊരുമാറ്റത്തിൽ അമ്മ ദേഷ്യപ്പെട്ടപ്പോഴാണ് പാകിസ്താന്റെ കുടില തന്ത്രങ്ങൾ നിലംപൊത്തിയത്.

ഇഷ്ടപ്പെട്ട ഭക്ഷണം മസാലദോശ, വിനോദം സൈക്കിൾ സവാരി, ഗോവയിൽ അവധി ആഘോഷിച്ച് സോണിയ

അമ്മയുടെ വാക്കുകൾ

അമ്മയുടെ വാക്കുകൾ

അമ്മയുടെ ഇടപെടലാണ് പാകിസ്താനെ ആകെ തകിടം മറിച്ചത്. പറഞ്ഞു കൊടുത്ത കാര്യ അമ്മയ്ക്കും ഭാര്യക്കും മുന്നിൽ അവതരിപ്പിച്ച ജാദവിനോട് അമ്മ ദേഷ്യപ്പെടുകയായിരുന്നു . നീ എന്താണ് പറയുന്നത് . ഇറാനിൽ ബിസിനസ് ചെയ്ത നിന്നെ അവിടെ നിന്നല്ലേ തട്ടികൊണ്ട് പോകുകയല്ലായിരുന്നോ? . തട്ടിയെടുത്തവർ പറഞ്ഞുപഠിപ്പിച്ചത് അതുപോലെ പറയരുതെന്നും പാക് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ അവർ മകനോട് പറഞ്ഞു. പാകിസ്താനു കിട്ടിയ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഇത്.

തെളിവു ശേഖരിക്കൽ

തെളിവു ശേഖരിക്കൽ

കുൽഭൂഷൻ ജാദവും കുടുംബവും തമ്മിലുളള കൂടിക്കാഴ്ച പാകിസ്താന്റെ തന്ത്രമായിരുന്നു എന്നുള്ള വാർത്തകൾ ഉയർന്നു വരുന്നുണ്ട്. താൻ ഭീകരനാണെന്ന് അമ്മയോടും ഭാര്യയോടും ജാദവ് പറയുന്നതു റെക്കോർഡ് ചെയ്തു ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാമെന്നായിരുന്നു പാകിസ്താന്റെ പദ്ധതി. കൂടാതെ കുൽഭൂഷനെതിരെയുള്ള തെളിവുകളുടെ കൂട്ടത്തിൽ ഏറ്റുപറച്ചിലും ഉള്‍പ്പെടുത്തി അന്താരാഷ്ട്ര കോടതിയ്ക്ക് മുന്നിൽ സമർപ്പിക്കാനും നീക്കമുണ്ടായിരുന്നു.

പാകിസ്താനു ഇന്ത്യയെ കുടുക്കാനാകും

പാകിസ്താനു ഇന്ത്യയെ കുടുക്കാനാകും

കൂടിക്കാഴ്ചയിൽ കൃത്യസമയത്ത് അമ്മയുടെ ഇടപെടൽ നടന്നുവെങ്കിൽ ഇന്ത്യയെ കുടുക്കാൻ പാകിസ്താനു ഇനിയും സാധിക്കും. കുൽഭൂഷൻ ജാദവും കുടുംബവും തമ്മിലുള്ള സംഭാഷണം എഡിറ്റ് ചെയ്ത് ഇന്ത്യയ്ക്കെതിരെ ആയുധമായി പാകിസ്താനു പ്രയോഗിക്കാം. എന്നാൽ അമ്മയുടെ ഇടപെടലു കാരണം സംഭാഷണം എഡിറ്റു ചെയ്യാനുള്ള സാധ്യത കുറവാണ്

സംഭഷണം പുറത്തുവിട്ട് മാധ്യമങ്ങൾ

സംഭഷണം പുറത്തുവിട്ട് മാധ്യമങ്ങൾ

ജാദവിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ചുവെന്ന് ആരോപിച്ച് ഇന്ത്യ രംഗത്തെത്തിയതിനെ തുടർന്നാണ് സംഭാഷണങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.താന്‍ മരണത്തെ ഭയപ്പെടുന്നില്ലെന്ന് കുല്‍ഭൂഷണ്‍ പറയുന്നുണ്ട്. താന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സംഭാഷണങ്ങള്‍ പുറത്തുവിട്ട് തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ശക്തി കുറയ്ക്കാനാണ് പാകിസ്താന്റ ശ്രമമെന്നാണ് വിലയിരുത്തല്‍.

പാകിസ്താന്റെ തന്ത്രങ്ങൾ

പാകിസ്താന്റെ തന്ത്രങ്ങൾ

ഇന്ത്യക്കെതിരെ പ്രയോഗിക്കാനുള്ള അവസരങ്ങൾ പാക് അധികൃതർ പഴാക്കിയില്ലെന്നു തന്നെ പറയാം. ജാദവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കുറച്ചു നേരം വൈകിയാണ് ഇരുവരെയും കൊണ്ടുപോകാനുള്ള വാഹനം എത്തിയത്. ഇതു അമ്മയേയും ഭാര്യയേയും മാധ്യമങ്ങൾക്കു മുന്നിൽ എത്തിക്കാനുള്ള പാകിസ്താന്റെ തന്ത്രമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കൂടാതെ പാക് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് മോശമായ സമീപനമാണ് ഇരുവർക്ക് ഉണ്ടായത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
"But why are you saying all this? You were doing business in Iran from where you were abducted

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്