ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ബന്ധിപ്പിച്ചില്ലേ?? വൈകിക്കേണ്ട, നടപടിക്രമങ്ങള്‍ ഇത്ര മാത്രം..

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചത്.

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

 ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് സിം കാര്‍ഡ് ഉടമയുടെ ആധാര്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡിന്‍റെ പകര്‍പ്പ് എന്നിവ ആവശ്യമാണ്. ഇതിന് പുറമേ സ്വിച്ച് ഓഫ് ചെയ്യാത്ത സിം കാര്‍ഡ്, പ്രോസസ് ചെയ്യുന്ന സമയത്ത് ലഭിക്കുന്ന മൊബൈല്‍ നമ്പര്‍, ബയോമെട്രിക് വേരിഫിക്കേഷന് വേണ്ടിയുള്ള വിരലടയാളം എന്നിവയാണ് ഇതിനായി ആവശ്യമുള്ള രേഖകള്‍.

 എസ്എംഎസ് പരിശോധന

എസ്എംഎസ് പരിശോധന

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോടെ ടെലികോം സേവന ദാതാക്കള്‍ സിം കാര്‍ഡ് ഉടമകള്‍ക്ക് അയച്ചിട്ടുള്ള എസ്എംഎസ് കൈവശമുണ്ടെങ്കില്‍ ഇതുമായി അതാത് മൊബൈല്‍ റീട്ടെയില്‍ സ്റ്റോറിനെ സമീപിക്കേണ്ടതുണ്ട്. റീട്ടെയില്‍ ഷോപ്പിലെത്തി ഫോണ്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുന്നതാണ് രണ്ടാമത്തെ ഘട്ടം. മൂന്നാമത്തെ ഘട്ടത്തില്‍ വേരിഫിക്കേഷന് ടെലികോം കമ്പനിയില്‍ നിന്ന് സിം കാര്‍ഡ് ഉടമകളുടെ ഫോണിലേയ്ക്ക് വേരിഫിക്കേഷന്‍ നമ്പര്‍ അയയ്ക്കും. ഈ നമ്പര്‍ വീണ്ടും റീട്ടെയില്‍ ഷോപ്പില്‍ നല്‍കേണ്ടതാണ്.

 ബയോമെട്രിക് വിവരങ്ങള്‍

ബയോമെട്രിക് വിവരങ്ങള്‍

ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‍റെ അഞ്ചാമത്തെ ഘട്ടത്തിലാണ് ബയോമെട്രിക് വേരിഫിക്കേഷന് വേണ്ടി വിരലടയാളം നല്‍കേണ്ടത്. ആറാമത്തെ ഘട്ടത്തില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയായതായി സ്ഥീരികരിച്ചുകൊണ്ട് മറ്റൊരു സന്ദേശം ലഭിക്കും. എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലായിരിക്കും ഈ സന്ദേശം ലഭിക്കുക. ഈ മെസേജിന് Y എന്ന ആല്‍ഫബെറ്റ് ഉപയോഗിച്ചാണ് മറുപടി നല്‍കേണ്ടത്.

 ബിഎസ്എന്‍എല്‍ ബന്ധിപ്പിക്കല്‍

ബിഎസ്എന്‍എല്‍ ബന്ധിപ്പിക്കല്‍

ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറുകളും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കോര്‍പ്പറേറ്റ് കണക്ഷനുകളല്ലാത്ത പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് കണക്ഷനുകളാണ് ആദ്യഘട്ടത്തില്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. ബിഎസ്എന്‍എല്‍ അംഗീകൃത ഏജന്‍സികള്‍, കസ്റ്റമര്‍ സര്‍വീസ് സെന്‍റുകള്‍ എന്നിവിടങ്ങളിലാണ് ആധാര്‍ വേരിഫിക്കേഷനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ പി ടി മാത്യൂവാണ് ഇക്കാര്യം അറിയിച്ചത്. ബയോമെട്രിക് ഫിംഗര്‍ പ്രിന്‍റ് സ്കാനറിന്‍റെ സഹായത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

 നടപടി തുടങ്ങി

നടപടി തുടങ്ങി

പുതുതായി ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ സമര്‍പ്പിക്കാനും ബിഎസ്എന്‍എല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കോര്‍പ്പറേറ്റ് കണക്ഷനുകളുടെ കാര്യത്തില്‍ ബാധകമല്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

English summary
How to link Aadhaar with mobile number: In some very crucial news for the public, the Narendra Modi government has made it mandatory to link SIM card with Aadhaar card before 2018 to avoid deactivation of
Please Wait while comments are loading...