മമ്മൂട്ടിയും മോഹൻലാലും മറുകണ്ടം ചാടിയതിന് പിന്നിൽ ഇതാണ്;വിമർശിച്ച് ശാന്തിവിള ദിനേശ്
മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ പരോക്ഷ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഇടതുപക്ഷ സർക്കാരിനൊപ്പം എന്ന് പ്രഖ്യാപിച്ചർ യുഡിഎഫ് അധികാരത്തിലേറിയപ്പോൾ ഒരുമടിയും കാണാതെ മറുകണ്ടം ചാടിയെന്നും അതിന് പിന്നിൽ മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്നും ശാന്തിവിള ആരോപിച്ചു. തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ
'ഇടതുപക്ഷ സഹയാത്രികൻ എന്ന് പറയാതെ പറഞ്ഞ് കഴിഞ്ഞ പത്ത് വർഷക്കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായിരുന്ന ഒരാൾ ,രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പോലും പിണറായിയെ വീട്ടിൽ ചെന്ന് അഭിമുഖം നടത്തി ഇലക്ഷൻ ഗുണകരമാകാൻ പരിശ്രമിച്ച മറ്റൊരാൾ. കൈ കൈരളി ചാനൽ തുടങ്ങുമ്പോൾ പലരും ചെയർമാൻ പദവി സ്വപ്നം കണ്ടിട്ടും പിണറായി കർശനമായി പറഞ്ഞ ഒരാളെ ചെയർമാനാക്കി.

അടുത്തിടെ ചൂരൽമല സന്ദർശിക്കാൻ ഈ ഭവാൻ പോയപ്പോൾ കൂടെ അനുഗമിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറിയായ ഒരു പയ്യനെ ജോൺ ബ്രിട്ടാസ് വിളിച്ച് ചട്ടം കെട്ടി കൊടുത്തു. അങ്ങനെ കൂടെ പോയ പയ്യൻ സഖാവിനെ ക്യാമറകൾക്ക് മുന്നിലിട്ട് അപമാനിച്ചത് കണ്ട നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രി പയ്യൻ സഖാവിനോട് വിളിച്ച് കാര്യമാക്കണ്ട എന്നല്ല പറഞ്ഞത് ,ആ പയ്യൻ സഖാവിന് വേണ്ടി ഞാൻ ക്ഷമ പറയുന്നു എന്ന് പരസ്യമായി പറഞ്ഞ് പാർട്ടിയെ നാണം കെടുത്തി.
എന്തിനാണ് പിണറായി വിജയൻ മാപ്പ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വിവരം കെട്ടവൻ ആണെങ്കിലും നമ്മുടെ കൂടെ നിൽക്കുന്നവൻ അല്ലേ എന്ന് മുഖ്യമന്ത്രി കരുതിക്കാണും. ശരിക്കും പറഞ്ഞാൽ മുഖ്യമന്ത്രിക്ക് പ്രായമൊക്കെ ആയു വരികയല്ലേ. നിനച്ചിരിക്കാതെ ഭരിക്കുന്നവർ നാണം കെട്ടു തോറ്റു. ആണുങ്ങൾ കളിച്ചു ജയിച്ചു. ഒരു നിമിഷം ആലോചിക്കേണ്ടി വന്നില്ല ഈ പറഞ്ഞ രണ്ടെണ്ണവും മറുകണ്ടം ചാടി. എന്നിട്ട് പൂർണ്ണ പിന്തുണ അങ്ങ് പ്രഖ്യാപിച്ചു. രണ്ടിലൊരാൾ പുതിയ മുഖ്യമന്ത്രിയെ മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെ പോലെ നിന്റെ മുഖം എന്നൊക്കെയാണ് വാരിക്കോരി സംസാരിച്ചത്.
വീടിന്റെ പുറകിൽ കിടക്കുന്ന സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയായ ഒരു 10-18 സെന്റ് കിടപ്പുണ്ട് .അത് എഴുതി വാങ്ങിക്കാനും കണക്കിൽ പെടാത്ത 10-200 ഏക്കർ മലയെ സ്വന്തം എസ്റ്റേറ്റിലേക്ക് കൂടിച്ചേർക്കാനും ആരെങ്കിലും ആനയുടെ കൊമ്പിൽ പിടിച്ചാൽ സഹായിക്കാനും ഒക്കെ ആകണം ഈ മറുകണ്ടം ചാടൽ. സഖാവ് വിഎസ്സിന്റെ മൂന്ന് കരിമ്പൂച്ചകൾ കണ്ടുപിടിച്ചതാണ് 10 200 ഏക്കർ പട്ടയമില്ലാത്ത ഭൂമി ഒരു സിനിമാക്കാരന്റെ എസ്റ്റേറ്റിൽ കൂടെ വളച്ചു കെട്ടി വെച്ചിരിക്കുകയാണെന്ന്. അന്ന് അതിനുശേഷമാണ് വിഎസ്സിനെ ഈ പറഞ്ഞ ഒരുത്തന് കണ്ടുകൂടാത്തത്. അയാളെ തെറിവിളിക്കാൻ വേണ്ടിയാണ് രൗദ്രം എന്ന് പറഞ്ഞ ഒരു സിനിമ ചെയ്തത് പോലും.
പലപ്പോഴും എനിക്ക് തോന്നാറുള്ളത് വിഎസ്സിനെ പോലെ ഒന്നുമല്ല പിണറായി വിജയൻ പിണറായി വിജയൻ. മാത്രമല്ല ഈ കമ്മ്യൂണിസ്റ്റുകാർ എന്ന് പറഞ്ഞാൽ മണ്ടന്മാരാണ് എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് .കാര്യം കാണാൻ കഴുതക്കാലും പിടിക്കുന്ന അപ്പോ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നവന്മാരാണ്. ചായം തേക്കുന്നവന്മാര എന്ന് ഈ കമ്മ്യൂണിസ്റ്റുകാർക്ക് അറിയില്ല .നമ്മുടെ സ്വന്തം സഖാവ് നമ്മുടെ സ്വന്തം ആള സഹയാത്രികൻ തേങ്ങ മാങ്ങ എന്നൊക്കെ പറഞ്ഞ് ഇവരെ കൊണ്ടുകടക്കും. ഇവർ വാസ്തവത്തിൽ കൂടെ നടക്കുന്നത് എന്തെങ്കിലുമൊക്കെ ഇളുക്കാനാണെന്ന് ഇവർക്ക് അറിയില്ല അതാണ് പ്രശ്നം. ഇതിൽ കൂടുതൽ ഞാൻ പറയുന്നില്ല












Click it and Unblock the Notifications