ഡോളറിന് മുന്നില്‍ ഇന്ത്യന്‍ റുപ്പി തകര്‍ന്നടിയുമ്പോള്‍ ജനങ്ങളെ ബാധിക്കുന്നത് എങ്ങനെയാണ്?
ന്യൂദല്‍ഹി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന തുടര്‍ച്ചയായ ഇടിവ് ചെറുതല്ലാത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. സാമ്പത്തിക നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്. രാജ്യത്തെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധി തന്നെയാണ് ഇത്. ഈ ഒരു അവസ്ഥ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകും എന്നത് നേരത്തെ തന്നെ ധനവിനിമയ രംഗത്തുള്ളവര്‍ സൂചന നല്‍കിയിരുന്നു. യു എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതും ആണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണം എന്നാണ് വിലയിരുത്തുന്നത്. ഈ പ്രവണത തുടരാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു.
തുടര്‍ച്ചയായി ഉണ്ടാവുന്ന ഇടിവാണ് നിലവിലെ ആശങ്ക ഇരട്ടിപ്പിക്കുന്നത്. തുടര്‍ച്ചയായി നാല് തവണയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. രൂപയുടെ മൂല്യം ഇടിഞ്ഞ് ഇപ്പോള്‍ ഡോളറിന് 80.05 എന്ന പുതിയ റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഉയരുന്ന ആശങ്കകള്‍ക്ക് നേരെ നമുക്ക് കണ്ണടയ്ക്കാന്‍ കഴിയില്ല, കാരണം ജന ജീവിതത്തെ ഈ തകര്‍ച്ച കാര്യമായി തന്നെ ബാധിക്കും. നാസ്ഡാക്ക് ഡാറ്റയെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍ ഈ മാസം രൂപയുടെ മൂല്യം ആറ് തവണ ഇടിഞ്ഞത് ഉള്‍പ്പെടെ റഷ്യ ഉക്രെയ്നെ ആക്രമിച്ച ഫെബ്രുവരി മുതല്‍ 27 തവണയാണ് ഇന്ത്യന്‍ കറന്‍സി താഴ്ന്ന നിലയിലെത്തിയത്.

മൂല്യം ഇടിയുന്നത് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം:
ഇറക്കുമതിയെ ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ പണപ്പെരുപ്പ സമ്മര്‍ദ്ദത്തില്‍ രൂപയുടെ ഇടിവിന്റെ ആഘാതം ശക്തമായി അനുഭവപ്പെടും. ഇടത്തര കുടുംബങ്ങളുള്‍പ്പെടെയുള്ളവരുടെ ചെലവിനെ ഇത് കാര്യമായി തന്നെ ബാധിക്കും. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ അടവുകള്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍ ആണ്. അതുകൊണ്ടുതന്നെ രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതി സാധനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമാകും.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വില കൂടും. ഇവ വാങ്ങാന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. അതിന് പുറമെ വിദേശ വിദ്യാഭ്യാസത്തിനും യാത്രയ്ക്കും ചെലവേറും.അമേരിക്കയിലെ വിദ്യാഭ്യാസച്ചെലവും അവിടേക്കുള്ള യാത്രാച്ചെലവും കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴ് ശതമാനമാണ് വര്‍ധിച്ചത്. രൂപയുടെ മൂല്യം കൂടുതല്‍ ദുര്‍ബലമായതോടെ ഇത് ഉപഭോക്താക്കളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. മാര്‍ച്ചില്‍ ആദ്യ വാരം ഒരു ഡോളറിന് 77രൂപ എന്ന നിരക്കിലായിരുന്നു.












Click it and Unblock the Notifications