മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടുത്തം: ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു

  • Written By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈയിലെ ബാന്ദ്രയിലെ റെയില്‍വേ സ്റ്റേഷന് സമീപത്ത് വന്‍ തീപിടുത്തം. മുംബൈ നഗരത്തിലെ തിരക്കേറിയ സ്റ്റേഷനുകളിലൊന്നാണ് തീപിടുത്തമുണ്ടായ ബാന്ദ്ര സ്റ്റേഷന്‍. ബെഹ്റംപാഡ ചേരിയ്ക്ക് സമീപത്തുനിന്നാണ് വൈകിട്ട് നാലരയോടെ തീപിടുത്തമുണ്ടായത്.

16 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തീപിടുത്തത്തില്‍ ബാന്ദ്ര സ്റ്റേഷനിലെ നടപ്പാലത്തിന്‍റെ ഒരു ഭാഗവും ബുക്കിംഗ് ഓഫീസുകളില്‍ ഒന്നും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തോടെ നഗരത്തിലെ നാല് പ്രധാന ലോക്കല്‍ ലൈനുകളിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്. ട്രാക്കിന് സമീപത്തേയ്ക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് നീക്കം.

English summary
Huge Fire Reaches Bandra Station In Mumbai, Major Train Line Shuts Down

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്