Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലേക്കുള്ള കയറ്റുമതി റെക്കോഡിലേക്ക്..? അറബ് രാജ്യങ്ങളില്‍ യുഎഇയ്ക്ക് സിംഹഭാഗവും നല്‍കി ഇന്ത്യ

ഇന്ത്യയും യു എ ഇയും തമ്മിലുള്ള കരാര്‍ ആഗോള ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ പ്രതിഫലനം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇത് പുത്തന്‍ സാധ്യതകള്‍ സൃഷ്ടിക്കും എന്നാണ് റിപ്പോര്‍ട്ട്

indiauae

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധന. യു എ ഇയിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 31 ബില്യണ്‍ യു എസ് ഡോളര്‍ കവിയും എന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മേയ് ഒന്നിന് നിലവില്‍ വന്ന സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കിയതിന് ശേഷമുള്ള കയറ്റുമതിയുടെ കണക്കുകളിലാണ് വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2022 ജൂണ്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവില്‍ ജനുവരി യു എ ഇയിലേക്കുള്ള ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതി 5 ശതമാനം ഉയര്‍ന്ന് 15.2 ബില്യണ്‍ ഡോളറിലെത്തി എന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14.5 ബില്യണ്‍ ഡോളറായിരുന്നു. ഇക്കാലയളവിലെ ഇറക്കുമതിയിലും വര്‍ധനനവുണ്ട്. ഇറക്കുമതി 3 ശതമാനം വര്‍ധിച്ച് 16.8 ബില്യണ്‍ ഡോളറില്‍ ആണ് എത്തിയിരിക്കുന്നത്.

രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി കൂടി

രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി കൂടി

ഇക്കാലയളവില്‍ യു എ ഇയിലേക്കുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും ഇലക്ട്രിക്കല്‍ മെഷിനറികളുടെയും കയറ്റുമതി യഥാക്രമം 16 ശതമാനവും 29 ശതമാനവും ഉയര്‍ന്ന് 3.8 ബില്യണ്‍ ഡോളറിലും 2.6 ബില്യണ്‍ യുഎസ് ഡോളറിലും ആണ് എത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ഓട്ടോമൊബൈല്‍ കയറ്റുമതി 38 ശതമാനം വര്‍ധിച്ച് 475 മില്യണ്‍ ഡോളറിലും എത്തിയിട്ടുണ്ട്. കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, പഞ്ചസാര, ഭക്ഷ്യയോഗ്യമായ പച്ചക്കറികള്‍ എന്നിവയും കയറ്റുമതിയില്‍ ഉള്‍പ്പെടുന്നു.

2016 ല്‍ ഇന്ത്യയുടെ കയറ്റുമതി 31.2 ബില്യണ്‍ ഡോളര്‍

2016 ല്‍ ഇന്ത്യയുടെ കയറ്റുമതി 31.2 ബില്യണ്‍ ഡോളര്‍

നേരത്തെ 2016-17ല്‍ യു എ ഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 31.2 ബില്യണ്‍ ഡോളറായിരുന്നു. വ്യാപാര ഉടമ്പടി പ്രകാരം ഇളവുള്ള തീരുവ ആനുകൂല്യം ലഭിക്കുന്നതിന് കയറ്റുമതിക്ക് ജനുവരിയില്‍ മാത്രം 6057 ഉത്ഭവ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി വ്യാപാര കരാറുകളുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ഉത്ഭവ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. റക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ ലാന്‍ഡിംഗ് പോര്‍ട്ടില്‍ കയറ്റുമതിക്കാരന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.

രൂപ-ദിര്‍ഹം വ്യാപാരത്തിന്റെ സാധ്യത

രൂപ-ദിര്‍ഹം വ്യാപാരത്തിന്റെ സാധ്യത

സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് കീഴില്‍ ഡ്യൂട്ടി ഇളവുകള്‍ ക്ലെയിം ചെയ്യുന്നതിനാണ് ഉത്ഭവ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത്. സാധനങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഇത്. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള രൂപ-ദിര്‍ഹം വ്യാപാരത്തിന്റെ സാധ്യതയെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ആഗോള ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ പ്രതിഫലനം ഉണ്ടാക്കിയിട്ടുണ്ട്.

എണ്ണ ഇതര കയറ്റുമതി വര്‍ധിച്ചു

എണ്ണ ഇതര കയറ്റുമതി വര്‍ധിച്ചു

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയുടെ ആഗോള എണ്ണ ഇതര കയറ്റുമതി 3 ശതമാനം ആണ് വര്‍ധിച്ചിരിക്കുന്നത്. ഇതിനേക്കാള്‍ അഞ്ചിരട്ടിയാണ് യു എ ഇയിലേക്കുള്ള കയറ്റുമതി എന്നതാണ് ശ്രദ്ധേയം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവില്‍ 6,000 കോടി ഡോളര്‍ ആണ് (4.5 ലക്ഷം കോടി രൂപ). ഇത് വരുന്ന അഞ്ച് വര്‍ഷത്തിനകം 10,000 കോടി ഡോളര്‍ (7.5 ലക്ഷം കോടി രൂപ) ആക്കുക എന്നതാണ് ലക്ഷ്യം.

40 ശതമാനവും യുഎഇയിലേക്ക്

40 ശതമാനവും യുഎഇയിലേക്ക്

കരാര്‍ പ്രകാരം 80 ശതമാനം ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട് എന്നും 10 വര്‍ഷത്തിനകം എല്ലാ ഫീസും ഒഴിവാക്കും എന്നുമാണ് യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സെയൂദി അറിയിച്ചിട്ടുള്ളത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ യു എ ഇയുമായിട്ടാണ് അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ 40 ശതമാനം നടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+