കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം നിര്‍ബന്ധമാക്കിയ മുസ്ലീങ്ങള്‍ ഇന്ത്യയിലും ഉണ്ട്... പക്ഷേ, ഇനി 'നോ' പറയും

മുസ്ലീങ്ങള്‍ക്കിടയില്‍ ഷിയ വിഭാഗത്തില്‍ പെടുന്നവരാണ് ദാവൂദി ബോറ മുസ്ലീങ്ങള്‍

Google Oneindia Malayalam News

മുംബൈ: സ്ത്രീകളില്‍ ചേലാകര്‍മ്മം നിര്‍വ്വഹിക്കുന്നതിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. പ്രാകൃതമായ ഒരു ആചാരമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

മതത്തിന്റെ പേരില്‍ ചെയ്യുന്ന ഈ അനാചാരം, സ്ത്രീകള്‍ക്ക് ഒരിക്കലും ലൈംഗികത അസ്വദിക്കാന്‍ പോലും പറ്റാത്ത സ്ഥിതിവിശേഷം ആണ് സൃഷ്ടിക്കുക. ഈ പ്രാകൃതാചാരം യെമന്‍ പോലുള്ള ചില ഇസ്ലാമിക രാജ്യങ്ങളിലും ഇസ്ലാമിക ഗോത്രങ്ങളിലും മാത്രമാണ് തുടരുന്നത് എന്ന് കരുതരുത്.

നമ്മുടെ ഇന്ത്യയിലും ഇതെല്ലാം പിന്‍പറ്റുന്നവരുണ്ട്. ദാവൂദി ബോറ മുസ്ലീങ്ങള്‍ എന്ന് അറിയപ്പെടുന്ന വിഭാഗം. ഇപ്പോള്‍ അവരുടെ കൂട്ടത്തിലെ സ്ത്രീകള്‍ തന്നെ ചേലാകര്‍മത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

ദാവൂദി ബോറ

ദാവൂദി ബോറ

ഷിയ മുസ്ലീങ്ങളാണ് ദാവൂദി ബോറ. ഷിയയിലെ ഇസ്മായിലി വിഭാഗം. വ്യത്യസ്തമാണ് ഇവരുടെ പല ആചാരങ്ങളും.

ഭാഷ

ഭാഷ

ഇവര്‍ക്ക് ഒരു പ്രത്യേക ഭാഷയും ഉണ്ട്. ലിസാന്‍ ഉദ് ദാവത്ത് എന്നാണ് അതിന്റെ പേര്. അറബിയും ഉറുദുവും ചേര്‍ന്ന ഒരുതരം ഗുജറാത്തി ഭാഷയാണ് സംഗതി.

ചേലാകര്‍മ്മം

ചേലാകര്‍മ്മം

സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയവങ്ങള്‍-പ്രത്യേകിച്ചും ജനനേന്ദ്രിയത്തിന്റെ ഭാഗമായവ- വൈദ്യശാസ്ത്രപരമായ കാരണങ്ങളൊന്നും ഇല്ലാതെ മുറിച്ച് മാറ്റുന്നതിനെയാണ് ചേലാകര്‍മ്മം എന്ന് വിശേഷിപ്പിക്കുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്‌നവും സൃഷ്ടിക്കും

സ്ത്രീകള്‍

സ്ത്രീകള്‍

ചേലാകര്‍മ്മത്തിന് വിധേയരാവുക എന്ന ദുരിതത്തിന് കാലങ്ങളായി ഇരയായിക്കൊണ്ടിരിക്കുന്നവരാണ് ദാവൂദി ബോറ മുസ്ലീം വനിതകള്‍. ഇണ്ട്ന്ത്യയിലും ഉണ്ട് ഇവര്‍.

എവിടെയൊക്കെ

എവിടെയൊക്കെ

ഇന്ത്യയിലും പാകിസ്താനിലും ദാവൂദി ബോറ മുസ്ലീങ്ങള്‍ ഉണ്ട്. യെമനിലും ഇവര്‍ക്ക് സ്വാധീനമുണ്ട്.

വേണ്ട

വേണ്ട

സ്ത്രീകളിലെ ചേലാകര്‍മ്മം നിര്‍ത്തലാക്കണം എന്നാണ് ഇപ്പോള്‍ ദാവൂദി ബോറ മുസ്ലീം സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ മുന്നിലാണ് ഇവര്‍ പരാതി ഉന്നയിക്കുന്നത്.

ഓണ്‍ലൈന്‍

ഓണ്‍ലൈന്‍

ചെയ്ഞ്ച് ഓര്‍ഗ്ഗ് വെബ്ബില്‍ ഓണ്‍ലൈന്‍ പരാതികളില്‍ ഒപ്പിട്ടുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിഷേധം. ലോക മനുഷ്യാവകാശ ദിനത്തിലാണ് ഇതിന് തുടക്കം കുറിച്ചത്.

പഴക്കം

പഴക്കം

1,400 വര്‍ഷത്തോളം പഴക്കമുണ്ട് സ്ത്രീകളിലെ ചേലാകര്‍മ്മം എന്ന ദുരാചാരത്തിന്. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഇത്രയേറെ പുരോഗമിച്ചിട്ടും അതെല്ലാം തുടരുന്നുണ്ട് എന്നത് നാണക്കേട് തന്നെയാണ്.

പ്രതിഷേധം

പ്രതിഷേധം

ചേലാകര്‍മ്മത്തിനെതിരെ സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയതാണ്. ഇത്തവണ കൂടുതല്‍ പേരുടെ പിന്തുണ ലഭിക്കുന്നുണ്ട്

English summary
A group of women belonging to the Dawoodi Bohra community, who underwent Female Genital Mutilation (FGM), have launched a petition seeking people's support to abolish the practice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X