കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പരാമര്‍ശങ്ങളില്‍ പ്രകോപിതരായ ആളുകള്‍ വേദി വിട്ടു; ഒഴിഞ്ഞ കസേരകള്‍ സാക്ഷിയായി മോദിയുടെ റാലി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ പരാമര്‍ശങ്ങളില്‍ പ്രകോപിതരായ ആളുകള്‍ വേദി വിട്ടു

ഭുവനേശ്വര്‍: നവീന്‍ പട്നായിക്കിന്‍റെ ബിജുജനതാദളും ബിജെപിയും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് ഒഡീഷയില്‍ നടക്കുന്നത്. ഇവര്‍ക്കൊപ്പം പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് കൂടി മത്സരംഗത്ത് എത്തുന്നതോടെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്.

<strong> യുപിഎയ്ക്ക് 220 സീറ്റ്; എസ്പി-ബിഎസ്പി, തൃണമൂല്‍ പിന്തുണയില്‍ 272 കടക്കും, കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ</strong> യുപിഎയ്ക്ക് 220 സീറ്റ്; എസ്പി-ബിഎസ്പി, തൃണമൂല്‍ പിന്തുണയില്‍ 272 കടക്കും, കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ

ഇത്തവണ സംസ്ഥാനത്ത് വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചുപുലര്‍ത്തുന്നത്. ദേശീയ നേതാക്കളെ എത്തിച്ച് വലിയ പ്രചരണമാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസം ബാരാമുണ്ടയില്‍ മോദിയുടെ റാലി പാര്‍‍ട്ടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ റാലിക്ക് ശേഷം മോദിയുടെ പ്രസംഗത്തിനിടെ ആളുകള്‍ എഴുന്നേറ്റ് പോയത് ബിജെപിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു.. വിശദാംശങ്ങള്‍ ഇങ്ങനെ..

ഒഡീഷ

ഒഡീഷ

ഉത്തര്‍പ്രദേശില്‍ ഇത്തവണ പാര്‍ട്ടിക്ക് സീറ്റ് നഷ്ടം ഉണ്ടാകാമെങ്കിലും ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ യാതൊരു കാരണവശാലും സീറ്റുകള്‍ കുറയാന്‍ പാടില്ലെന്നാണ് അതത് സംസ്ഥാനങ്ങള്‍ക്ക് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന കര്‍ശനം നിര്‍ദ്ദേശം.

2014 ല്‍

2014 ല്‍

2014 ല്‍ ഒഡീഷയില്‍ ആകെയുള്ള 21 മണ്ഡലങ്ങളില്‍ 10 സീറ്റുകളില്‍ ബിജെപി ജയിച്ചപ്പോള്‍ 9 ഇടത്തായിരുന്നു ബിജെപി ജയിച്ചത്. 2 സീറ്റുകളില്‍ കോണ്‍ഗ്രസും ജയിച്ചു. എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉള്ള സീറ്റുകള്‍ നിലനിര്‍ത്താനുള്ള പരിശ്രമമാണ് ഒഡീഷയില്‍ ബിജെപി നടത്തുന്നത്.

മോദിയുടെ റാലി

മോദിയുടെ റാലി

ഇതിനായി സംസ്ഥാനത്ത് മോദി ഉള്‍പ്പടേയുള്ള ദേശീയ നേതാക്കാളെ എത്തിച്ച് ശക്തമായ പ്രചരണമാണ് പാര്‍ട്ടി നടത്തുന്നത്. കഴിഞ്ഞ ദിവസം ബാരാമുണ്ടയില്‍ നരേന്ദ്ര മോദിയുടെ റാലിയും ബിജെപി സംഘടിപ്പിച്ചിരുന്നു.

ഒഴിഞ്ഞ കസേര

ഒഴിഞ്ഞ കസേര

എന്നാല്‍ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ നൂറോളം ഒഴിഞ്ഞ കസേരകളായിരുന്നു പ്രധാനമന്ത്രിയെ വരവേറ്റത്. ഭുവനേശ്വറിലെ ബാരമുണ്ട ​ഗ്രൗണ്ടിൽ ഏപ്രിൽ 16-നായിരുന്നു റാലിയും പൊതുസമ്മേളനവം സംഘടിപ്പിച്ചത്.

റോഡ്ഷോയ്ക്ക് ശേഷം

റോഡ്ഷോയ്ക്ക് ശേഷം

ന​ഗരത്തിൽ സംഘടിപ്പിച്ച റോഡ്ഷോയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ​ഗ്രൗണ്ടിൽ എത്തിയപ്പോള്‍ നൂറോളം ഒഴിഞ്ഞ കസേരകളാണ് മോദിയെകാത്തിരുന്നതെന്നാണ് ദേശീയ മാധ്യമമായ ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രകോപിതരായ ജനങ്ങൾ

പ്രകോപിതരായ ജനങ്ങൾ

നരേന്ദ്ര മോദി നടത്തിയ പ്രസം​ഗത്തിലെ രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലവസരം ഉള്‍പ്പടേയുള്ള വിഷയങ്ങളിലെ ചില പരാമർശങ്ങളിൽ പ്രകോപിതരായ ജനങ്ങൾ കസേരകളിൽനിന്ന് എഴുന്നേറ്റ് പോകുകയായിരുന്നെന്നാണ് ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വേദിയുടെ പിറകിലും മുന്നിലുമായി

വേദിയുടെ പിറകിലും മുന്നിലുമായി

മോദി സംസാരിച്ച വേദിയുടെ പിറകിലും മുന്നിലുമായി നൂറോളം കസേരകൾ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. പ്രധാനമന്ത്രി പ്രസം​ഗിക്കുന്നതിന്റെയും ജനങ്ങൾ എഴുന്നേറ്റ് പോകുന്നതിന്റെയും ദൃശ്യങ്ങൾ ക്വിന്‍റ് പുറത്തുവിട്ടിട്ടുണ്ട്.

ക്വീന്‍റ് വീഡിയോ

ട്വീറ്റ്

മണിപ്പൂരില്‍

മണിപ്പൂരില്‍

നേരത്തെ മണിപ്പൂരില്‍ മോദി നടത്തിയ റാലിക്കിടെ പുറത്തേക്കിറങ്ങാൻ ശ്രമിച്ചവരെ തടഞ്ഞ് വെച്ച സംഭവും വലിയ വാര്‍ത്തായായിരുന്നു. പരിപാടിക്കിടെ കസേരകളില്‍ നിന്ന് ആളുകൾ എഴുന്നേറ്റ് പോകുന്നതിന്റെയും പുറത്തുപോകാന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചും ഗേറ്റുകള്‍ പൂട്ടി തടയുകയായിരുന്നു.

പോലീസ് തടഞ്ഞു

പോലീസ് തടഞ്ഞു

പുറത്തേക്ക് പോവാന്‍ ശ്രമിച്ച ആളുകളെ പോലീസ് തടയുന്നതിന്‍റേയും ഗേറ്റിന് മുകളിലൂടെ സ്ത്രീകള്‍ ഉള്‍പ്പടേയുള്ളവര്‍ ചാടിപ്പോകുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിന്നീട് ഗേറ്റ് തുറക്കുകയായിരുന്നു.

പുറത്തേക്ക് പോവാന്‍ ശ്രമിച്ചവരെ തടയുന്ന പോലീസുകാര്‍

ഫേസ്ബുക്ക് പോസ്റ്റ്

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

<strong>എറണാകുളം മണ്ഡലത്തില്‍ ഇതുവരെ കാണാത്ത പോരാട്ടം...</strong>എറണാകുളം മണ്ഡലത്തില്‍ ഇതുവരെ കാണാത്ത പോരാട്ടം...

English summary
Hundreds of Empty Chairs While Modi Addresses Rally in Bhubaneswar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X