കാമുകിക്കൊപ്പം ജീവിക്കണം.. ഭര്‍ത്താവ് ഭാര്യയെ കൊന്ന് മൃതദേഹം ബെഡ്റൂമില്‍ ഒളിപ്പിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

കാമുകിയുടെ കൂടെ ജീവിക്കാനായി ഭാര്യയെ കൊന്ന് മൃതദേഹം ബെഡ്റൂമില്‍ ഒളിപ്പിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി തുഗ്ലക്കബാദ് സ്വദേശിയായ സുരേഷ് സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കാമുകിക്കൊപ്പം ജീവിക്കാനായാണ് ആദ്യ ഭാര്യയായ മരിയയെ ഇയാള്‍ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഇയാള്‍ മൃതദേഹം ബെഡ്റൂമില്‍ ഒളിപ്പിച്ച് വെയ്ക്കുകയായിരുന്നു.

പുതപ്പില്‍ പൊതിഞ്ഞ്

പുതപ്പില്‍ പൊതിഞ്ഞ്

പുതപ്പില്‍ പൊതിഞ്ഞ് അഴുകിയ നിലയിലായിരുന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്. ബെഡ്റൂമില്‍ പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം

കൊല നടന്നത് ജനവരി 11 ന്

കൊല നടന്നത് ജനവരി 11 ന്

കൊല നടന്നത് ജനവരി 11 ന് ആകുമെന്നാണ് പോലീസിന്‍റെ നിഗമനം.അതേസമയം കൊലപാതകത്തിന് ഇയാളെ ആരെങ്കിലും സഹായിച്ചോയെന്നത് വ്യക്തമല്ല.

അയല്‍വാസിയുടെ ഇടപെടല്‍

അയല്‍വാസിയുടെ ഇടപെടല്‍

മരിയയെ കാണാതായതോടെ അയല്‍വാസി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിയ എവിടെയെന്ന് സുരേഷ് സിങ്ങിനോട് അന്വേഷിച്ചപ്പോഴും ഇയാള്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

സ്വഭാവം മാറി

സ്വഭാവം മാറി

സുരേഷ് വീട്ടുടമയോട് പറയാതെ ദൂര ഇടങ്ങളിലേക്ക് പോകാറില്ല. എന്നാല്‍ മരിയയെ കാണാതായതോടെ ഒന്നും മിണ്ടാതെ സുരേഷ് കടന്നു കളഞ്ഞത് സംശയം ഉയര്‍ത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്.

അവിഹിത ബന്ധം

അവിഹിത ബന്ധം

2005 ലാണ് ഇയാള്‍ മരിയയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു.തുടര്‍ന്ന് ഇയാള്‍ ലത എന്ന സ്ത്രീയുമായി അടുപ്പത്തിലായി. തങ്ങളുടെ സ്വൈര ജീവിതത്തിന് മരിയ തടസ്സമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.

English summary
husband murderd wife .

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്