ഹൈദരാബാദ് 'ജയിംസ് ബോണ്ട്',തെരുവ് നായ്ക്കളെ ഒറ്റയ്ക്ക് നേരിട്ട അഞ്ചു വയസുകാരന്റെ വീഡിയോ വൈറലാകുന്നു

  • By: Afeef
Subscribe to Oneindia Malayalam

ഹൈദരാബാദ്: തെരുവ് നായ ശല്യമെന്നത് പുതിയ വാർത്തയല്ല,പ്രത്യേകിച്ച് മലയാളികൾക്ക്. ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. കാൽനട യാത്രക്കാർ നേരിടുന്ന പ്രധാന വെല്ലുവിളിയും തെരുവ് നായ്ക്കളുടെ ആക്രമണമാണ്.

Read Also: സ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മ

Read Also: റമദാനിൽ അരുംകൊല!തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ആക്രമിച്ചു,ഒരാൾ കൊല്ലപ്പെട്ടു

Read Also: സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ ജയറാമിന് പൂച്ചയെ അയച്ചതാരാണെന്ന രഹസ്യം അറിയാവുന്ന ഒരേ ഒരാള്‍, ആരാണയാള്‍

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് മുതിർന്നവർക്ക് പോലും രക്ഷയില്ലെന്നിരിക്കെയാണ്, ഒരു കൂട്ടം തെരുവ് നായ്ക്കളെ ഒറ്റയ്ക്ക് നേരിട്ട അഞ്ചു വയസുകാരന്റെ വീഡിയോ വൈറലായിരിക്കുന്നത്. ഹൈദരാബാദിലെ കുകട്ട്പള്ളിയിലെ റോഡരികിലുള്ള സിസിടിവിയിൽ റെക്കോഡ് ചെയ്യപ്പെട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

straydogboy

റോഡിലൂടെ നടന്നുവരികയായിരുന്ന കുട്ടികൾക്ക് നേരെയാണ് തെരുവ് നായ്ക്കൾ പാഞ്ഞടുക്കാൻ ശ്രമിച്ചത്. തെരുവ് നായ്ക്കളെ കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന പെൺകുട്ടി ഓടിരക്ഷപ്പെട്ടെങ്കിലും അഞ്ചുവയസുകാരൻ നായ്ക്കൾക്ക് നേരെ ശബ്ദമുണ്ടാക്കിയും ആട്ടിയോടിക്കാൻ ശ്രമിച്ചും അവിടെതന്നെ നിന്നു. പിന്നീട് കൂടുതൽ നായ്ക്കൾ കുരച്ച് ചാടിയപ്പോളും ബാലൻ ധീരമായാണ് നേരിട്ടത്.

ഹൈദരാബാദ് ജയിംസ് ബോണ്ട് എന്ന തലക്കെട്ടോടെ സാക്ഷി ഖന്ന എന്ന യുവതിയാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ നിരവധിപേരാണ് വീഡിയോ കണ്ടത്. അ‍ഞ്ചുവയസുകാരന്റെ ധീരതയെ അഭിനന്ദിച്ചവർ അവൻ ശരിക്കും ധീരതയ്ക്കുള്ള അവാർഡ് അർഹിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.

English summary
Surrounded by stray dogs, this Hyderabadi kid deserves a bravery award
Please Wait while comments are loading...