നിരന്തരം ഫോണ്‍ കോളുകള്‍!സ്വവര്‍ഗാനുരാഗികളുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ പ്രൊഫസര്‍ പരാതി നല്‍കി

  • By: Afeef
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഹൈദരാബാദിലെ ഈ പ്രൊഫസര്‍ മനസമാധാനമായി ഉറങ്ങിയിട്ട് ദിവസങ്ങളായി. രാത്രിയില്‍ നിരന്തരം വരുന്ന ഫോണ്‍ കോളുകളാണ് പ്രൊഫസറുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നത്. പ്രൊഫസറുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നവരാണ് നിരന്തരം ഫോണ്‍ വിളിക്കുന്നത്.

ഹൈദരാബാദിലെ എല്‍ബി നഗറില്‍ താമസിക്കുന്ന കോളേജ് പ്രൊഫസര്‍ക്കാണ് സ്വവര്‍ഗാനുരാഗികളുടെ ശല്യം കാരണം പോലീസില്‍ പരാതി നല്‍കേണ്ടി വന്നത്. ഇദ്ദേഹത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും, ഫോണ്‍ നമ്പറും പേരുമെല്ലാം ഒരു ഗേ വെബ്‌സൈറ്റില്‍ നിന്നും ലഭിച്ചവരാണ് പ്രൊഫസറെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നത്.

ഫോണ്‍ നമ്പറും ചിത്രങ്ങളും...

ഫോണ്‍ നമ്പറും ചിത്രങ്ങളും...

മോര്‍ഫ് ചെയ്ത ചിത്രങ്ങളും പേരും ഫോണ്‍ നമ്പരും ഒരു ഗേ വെബ്‌സൈറ്റില്‍ ആരോ അപ് ലോഡ് ചെയ്തതാണ് ഹൈദരാബാദിലെ കോളേജ് പ്രൊഫസര്‍ക്ക് വിനയായിരിക്കുന്നത്. വെബ്‌സൈറ്റിലെ ചിത്രങ്ങള്‍ കണ്ട് നിരവധി പുരുഷന്മാരാണ് ഇദ്ദേഹത്തെ ഫോണില്‍ വിളിക്കുന്നത്.

എവിടെയാ വരേണ്ടത്...

എവിടെയാ വരേണ്ടത്...

എവിടെയാ വരേണ്ടത്, ശാരീരിക ബന്ധത്തിന് തയ്യാറാണോ എന്നെല്ലാമാണ് വിളിക്കുന്നവര്‍ ചോദിക്കുന്നതെന്നാണ് പ്രൊഫസര്‍ പറയുന്നത്. ദിവസവും അനേകം അപരിചിതരാണ് തന്റെ ഫോണിലേക്ക് വിളിക്കുന്നതെന്നും പ്രൊഫസര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പോലീസില്‍ പരാതി നല്‍കി...

പോലീസില്‍ പരാതി നല്‍കി...

സ്വവര്‍ഗാനുരാഗികളുടെ ഫോണ്‍ വിളികള്‍ തുടര്‍ച്ചയായി വന്നപ്പോഴാണ് പ്രൊഫസര്‍ എവിടെ നിന്നാണ് തന്റെ നമ്പര്‍ ലഭിച്ചതെന്ന കാര്യം തിരക്കിയത്. ഗേ വെബ്‌സൈറ്റില്‍ നിന്നാണ് നമ്പര്‍ ലഭിച്ചത് ഒരാള്‍ പറഞ്ഞതോടെയാണ് പ്രൊഫസര്‍ വെബ്‌സൈറ്റില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഫോണ്‍ നമ്പറും ആരോ അപ് ലോഡ് ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

ആരെയും പിടികൂടിയില്ല...

ആരെയും പിടികൂടിയില്ല...

പ്രൊഫസറുടെ പരാതിയില്‍ ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. ആരാണ് വെബ്‌സൈറ്റില്‍ ചിത്രങ്ങളും നമ്പറും അപ് ലോഡ് ചെയ്തതെന്നും കണ്ടെത്താനായിട്ടില്ല. വിദഗ്ദ പരിശോധനയ്ക്ക് ഫോറന്‍സിക് അധികൃതരുടെ സഹായം തേടിയിരിക്കുകയാണ്.

English summary
Hyderabad: Professor’s name put up on gay website
Please Wait while comments are loading...