കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് കൂട്ട ബലാത്സംഗം: അറസ്റ്റ് മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ വരെ; സംഭവങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

നിര്‍ഭയാക്കേസിന് ശേഷം രാജ്യം ഞെട്ടിത്തരിച്ച മറ്റൊരു വാര്‍ത്തയായിരുന്നു ഹൈദരാബാദില്‍ 26 കാരിയായ മൃഗ ഡോക്ടര്‍ അതിക്രൂരമായി ബലാത്സംഗത്തിന് ഇരായായി കൊല്ലപ്പെട്ടത്. ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് വെച്ചായിരുന്നു പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗംചെയ്ത് കൊന്നത്.

ടോള്‍ പ്ലാസയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ നിന്ന് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. 2019 ലായിരുന്നു രാജ്യത്തെ നടക്കുകിയ ക്രൂരകൃത്യം നടന്നത്. സംഭവത്തിന് പിന്നാലെ രാജ്യ വ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ലോറിഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീന്‍ (ക്ലീനര്‍), ചെന്ന കേശവുലു (ക്ലീനര്‍), ജോളു ശിവ (ഡ്രൈവര്‍) എന്നിവരെ പൊലീസ് പിടിച്ചത്.

hyderabad

1

എന്നാല്‍ നാല് പ്രതികളും പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടു. 2019 ഡിസംബറിലായിരുന്നു പ്രതികള്‍ പൊലീസ് എന്‍കൗണ്ടറില്‍ കൊല ചെയ്യപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരായിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിവെയ്ക്കുകയായിരുന്നു എന്നാണ് സംഭവത്തില്‍ പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ പൊലീസ് എന്‍കൗണ്ടറിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നു.പൊലീസ് വെടിവെയ്പ്പ് വ്യാജ ഏറ്റുമുട്ടലാണ് എന്നായിരുന്നു ഉയര്‍ന്നുവന്ന വിമര്‍ശനം. ഇതിന് പിന്നാലെ തെലങ്കാന ഹൈക്കോടതിയില്‍ ഒമ്പത് ഹര്‍ജികള്‍ ഫയല്‍ ചെയ്തു. പൊലീസ് വെടിവെയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

2


പ്രതികള്‍ പോലീസിന്റെ തോക്ക് തട്ടിയെടുത്തെന്നും ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നുമായിരുന്നു പൊലീസിന്റെ ഭാഗം. കൊല്ലപ്പെട്ട ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ സ്ഥലത്ത് തെളിവെടുപ്പിനുവേണ്ടിയാണ് പ്രതികളെ ഹൈദരാബാദില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള പണി നടക്കുന്ന പാലത്തിന് കീഴിലെത്തിട്ടതെന്നും എന്നാല്‍ പ്രതികള്‍ കല്ലും വടിയും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ തുടങ്ങിയെന്നും തോക്ക് തട്ടിയെടുത്ത പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നുമാണ് പൊലീസ് പറഞ്ഞത്. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റതോടെ പോലീസ് തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്നുവെന്നാണ് പൊലീസ് സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നത്.

3

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് 2019 ഡിസംബര്‍ 12നാണ് അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് തെലങ്കാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി നടത്തിയത്. പ്രതികള്‍ക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നും പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ സത്യമറിയണമെന്നും വിശദമായി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.മുന്‍ സുപ്രീം കോടതി ജഡ്ജി വിഎസ് സിര്‍പുര്‍കര്‍, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ ബല്‍ദോത്ത, സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര്‍ കാര്‍ത്തികേയന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തിയത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
4

നാല് പ്രതികളെയും കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നാണ് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരിക്കുന്നത്. 10 പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. കേസില്‍ മൂന്നംഗ അന്വേഷണ കമ്മീഷന്റെ സീല്‍ ചെയ്ത കവര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ നടപടികള്‍ക്കായി വിഷയം തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.
റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്റെ വാദം ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് തള്ളിക്കളഞ്ഞു. റിപ്പോര്‍ട്ട് ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടതാണെന്നും സൂക്ഷിക്കാന്‍ ഒന്നുമില്ല, ഒരാള്‍ കുറ്റക്കാരനാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിഷയം ഹൈക്കോടതിയിലേക്ക് അയക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നുമാണ് കോടതി മറുപടി പറഞ്ഞത്.

English summary
Hyderabad veterinary doctor gang rape, From arrest to probe panel findings, a look back at the case timeline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X