• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണയില്‍ ലോകത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക്? 'അത്ഭുത മരുന്നി'ന്റെ മുക്കാലും ഇന്ത്യയുടെ കൈയ്യില്‍

  • By Desk

ദില്ലി: കൊറോണ വൈറസ് ബാധയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ആര്‍ക്ക്, എന്ത് ചെയ്യാനാകും എന്നൊന്നും ഒരു എത്തും പിടിയും ഇല്ല. അമേരിക്കയിലും യൂറോപ്പിലും ആളുകള്‍ മരിച്ചുവീണുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ആ അത്ഭുത മരുന്നിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍... ഈ മരുന്ന് കൊണ്ട് കൊവിഡിനെ തോല്‍പിക്കാം എന്ന് ഉറപ്പൊന്നും ഇല്ല. എന്നാല്‍ ചൈനയിലേയും ഫ്രാന്‍സിലേയും ഡോക്ടര്‍മാര്‍ പറയുന്നത് ഈ മരുന്ന് കൊവിഡ് ചികിത്സയില്‍ ഫലപ്രദം ആണെന്നാണ്.

അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ ലോകത്തിലെ സര്‍വ്വശക്തര്‍ പോലും ഈ മരുന്നിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തരല്ല എന്നതാണ് വാസ്തവം. ഇന്ത്യയാണെങ്കിലോ, ഇക്കാര്യത്തില്‍ നമ്പര്‍ വണ്‍ ആണ്. ഇന്ത്യയില്‍ ഇപ്പോഴും മലേറിയ വ്യാപകമായി ഉള്ളതുകൊണ്ട് തന്നെയാണ് ഈ മരുന്ന് ഉത്പാദനവും വലിയ തോതില്‍ തുടരുന്നത്. മരുന്നില്ലാ രോഗത്തിന്റെ മുറിമരുന്നുമായി ഇന്ത്യ ലോകം നിയന്ത്രിക്കുമോ എന്ന് നോക്കാം...

70 ശതമാനം

70 ശതമാനം

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്നിന്റെ 70 ശതമാനം നിയന്ത്രണവും ഇന്ത്യയുടെ കൈവശം ആണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെയാണ് അമേരിക്ക ആദ്യം അഭ്യര്‍ത്ഥനയും പിന്നീട് ഭീഷണിയും ആയി രംഗത്ത് വന്നത്. ഒന്നുമില്ലാത്തതിനേക്കാള്‍ ഭേദമാണ് മലേറിയ മരുന്നുകൊണ്ടുള്ള ചികിത്സ എന്നാണ് പല രാജ്യങ്ങളും കരുതുന്നത്.

ആരൊക്കെ നിര്‍മിക്കും

ആരൊക്കെ നിര്‍മിക്കും

സൈഡസ് കാഡില, ഇപ്ക ലാബ്‌സ്, ഇന്റാസ് ഫാര്‍മസ്യൂട്ടിക്കല്‍സ്, എംസിഡബ്ല്യു ഹെല്‍ത്ത് കെയര്‍, മക്ലിയോഡ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ, സിപ്ല, ലൂപിന്‍ എന്നിവയാണ് ഇന്ത്യയിലെ പ്രധാന നിര്‍മാതാക്കള്‍. അതേസമയം മരുന്ന് നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങള്‍ ( ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സ്) വിതരണം ചെയ്യുന്നവരിലെ വമ്പന്‍മാര്‍ അബോട്ട് ഇന്ത്യ, റൂസന്‍ ഫോര്‍മ, മംഗളം ഡ്രഗ്‌സ്, യൂണികെ റെമഡീസ്, ലോറസ് ലാബ്‌സ്, വിജയശ്രീ ഓര്‍നാനിക്‌സ് എന്നിവയാണ്.

 ഇന്ത്യയില്‍ നിന്നല്ല

ഇന്ത്യയില്‍ നിന്നല്ല

മരുന്ന് ഇന്ത്യയില്‍ ആണ് നിര്‍മിക്കുന്നത് എങ്കിലും മരുന്ന് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ ഇന്ത്യയില്‍ അല്ല ഉത്പാദിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ചൈനയില്‍ നിന്നാണ് പ്രധാനമായും അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്. ദക്ഷണി കൊറിയ, ഇറ്റലി, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട് ഇവ.

എന്തായാലും ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്‍സിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും ഭയക്കേണ്ടതില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആവശ്യത്തിനുള്ള സ്റ്റോക്ക് ഇന്ത്യയില്‍ ഉണ്ട്.

ഉത്പാദനം കുത്തനെ കൂട്ടി

ഉത്പാദനം കുത്തനെ കൂട്ടി

അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മരുന്ന് കൊടുക്കണം എങ്കില്‍ ഇപ്പോഴത്തെ ഉത്പാദനം മതിയാവില്ല. അതുകൊണ്ട് തന്നെ മരുന്നുകമ്പനികള്‍ 6 മുതല്‍ 7 ഇരട്ടി വരെ കൂട്ടാനാണ് തീരുമാനിച്ചിട്ടുള്ളത്. സാധാരണ ഗതിയില്‍ 10 മെട്രിക് ടണ്‍ ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉത്പാദിപിക്കാറുള്ളത്. അത് ഈ മാസം അവസാനത്തോടെ 40 മെട്രിക് ടണ്‍ ആകും. അടുത്ത മാസത്തില്‍ ഇത് 70 മെട്രിക് ടണ്‍ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

35 കോടി ഗുളികകള്‍

35 കോടി ഗുളികകള്‍

പ്രതിമാസം എത്ര ഗുളികകള്‍ ഉത്പാദിപ്പിക്കേണ്ടി വരും എന്നാണ് കരുതുന്നത്? ഉത്പാദനം ഏറ്റവും ഉച്ചസ്ഥായിയില്‍ എത്തുന്ന ഘട്ടത്തില്‍ പ്രതിമാസം 35 കോടി ഗുളികകള്‍ ആണ് നിര്‍മിക്കേണ്ടി വരിക. 200 എംജി ഗുളികകളുടെ കാര്യമാണ് പറയുന്നത്.

ഇന്ത്യക്ക് മാത്രമാണെങ്കില്‍ 10 കോടി ഗുളികകള്‍ മതിയാകുമായിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളിലേക്ക് കൂടി കയറ്റുമതി ചെയ്യേണ്ടതിനാല്‍ ആണ് ഉത്പാദനം ഇത്രയും കൂട്ടേണ്ട സാഹചര്യം വരുന്നത്.

വെറും 3 രൂപ മാത്രം വില

വെറും 3 രൂപ മാത്രം വില

ഇന്ത്യയില്‍ 3 രൂപയില്‍ താഴെയാണ് ഇപ്പോള്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകളുടെ വില. ഈ വില ഇനി കൂടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആകില്ല. എന്തായാലും ഇപ്പോഴത്തെ സ്ഥിതിയില്‍ ചികിത്സയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ തന്നെയാണ് ഏറ്റെടുക്കുന്നത്. അതുകൊണ്ട് സാധാരണക്കാര്‍ക്ക് മരുന്നുവില ഒരു ബാധ്യതയാകില്ല.

മലേറിയ മരുന്നല്ലേ...

മലേറിയ മരുന്നല്ലേ...

മലേറിയ മരുന്ന് എന്ന രീതിയില്‍ ആണ് അറിയപ്പെടുന്നത് എങ്കിലും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇപ്പോള്‍ ഒരു പ്രാഥമിക മലേറിയ മരുന്നല്ല. ല്യൂപസ് , റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കാണ് ഇപ്പോള്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതിന്റെ 80-85 ശതമാനം വരെ കയറ്റി അയക്കുകയാണ് പതിവ്.

English summary
Hydroxychloroquine: India is the biggest producers in the world and how it will help us?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X