വാരണാസി: കെജ്രിവാള്‍ പത്രിക സമര്‍പ്പിച്ചു
വാരണാസി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരായി അരവിന്ദ് കെജ്രിവാള്‍ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രവര്‍ത്തന ശൈലിയെ ഹെലികോപ്ടര്‍ ജനാധിപത്യം എന്ന് വിമര്‍ശിച്ചുകൊണ്ടാണ് പത്രിക സമര്‍പ്പിക്കുന്ന ദിവസം കെജ്രിവാള്‍ ജനക്കൂട്ടത്തെ കയ്യിലെടുത്തത്.
ഞാനൊരു ഫക്കീര്‍ ആണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാന്‍ എന്റെ പക്കല്‍ പണമില്ല. നിങ്ങള്‍ തരുന്ന പണം കൊണ്ട് ഞാന്‍ പ്രചാരണം നടത്തും. എന്ത് വേണമെന്ന് നിങ്ങള്‍ തീരുമാനിക്കുക. ആരോ പറയുന്നത് കേട്ടു, മോദി അയ്യായിരം കോടി രൂപയാണ് പ്രചാരണത്തിന് വേണ്ടി ചെലവഴിക്കുന്നത് എന്ന്. രാഹുല്‍ ഗാന്ധിയും അങ്ങനെ തന്നെ.

പത്രങ്ങളും ടി വിയും നോക്കൂ, വഴിയരികിലെ കൂറ്റന്‍ ബോര്‍ഡുകള്‍ നോക്കൂ, എല്ലായിടത്തും അവരാണ്. അയ്യായിരം കോടി മുടക്കിയ മോദി തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഞ്ച് ലക്ഷം കോടി ഉണ്ടാക്കും - നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. തങ്ങളുടെ നാട് വികസിക്കും എന്ന് പ്രതീക്ഷിച്ചാണ് ഓരോ തവണയും രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കുന്നത് എന്ന് അമേഠിയിലെ ജനങ്ങള്‍ എന്നോട് പറഞ്ഞു.
എന്നാല്‍ അമേഠിയിലെ ആളുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ പോലും കിട്ടാത്ത സ്ഥിതിയാണ്. ആകാശത്ത് കൂടി ഹെലികോപ്ടര്‍ പറന്നുപോകുന്നത് മാത്രമേ അവര്‍ക്ക് കാണാനുള്ളൂ. വാരണാസിയിലെങ്കിലും ഇത് സംഭവിക്കരുത്. പറന്നുപോകുന്ന വിമാനം ചൂണ്ടിക്കാണിച്ച് അതാ ഞങ്ങളുടെ നേതാവ് എന്ന് പറയേണ്ട അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടാകരുത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ജനപ്രിതിനിധി വേണോ അതോ ഹെലികോപ്ടര്‍ ജനാധിപത്യം വേണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.












Click it and Unblock the Notifications