കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ ജയലളിതയുടെ പകരക്കാരന്‍!! സ്റ്റൈല്‍ മന്നല്‍ രജനീകാന്ത് ഉറപ്പിച്ചു... അപ്പോള്‍ കമലഹാസന്‍?

  • By Desk
Google Oneindia Malayalam News

ജയലളിതയുടെ പിന്‍ഗാമി ആരെന്നതിനെ ചൊല്ലി തമിഴ് നാട്ടില്‍ വീണ്ടും രാഷ്ട്രീയ പോര് കനക്കുന്നു. തമിഴ് ജനതയുടെ ഹൃദയം കീഴ്പ്പെടുത്തിയ അമ്മയുടെ പിന്‍ഗാമി പട്ടം കൈയ്യില്‍ കിട്ടിയാല്‍ തമിഴ്നാടിന്‍റെ ഭരണം അത്ര വിദൂരതില്‍ അല്ല എന്ന തിരിച്ചറിവാണ് ഈ അവകാശ പോരുകള്‍ക്ക് ശക്തി പകരുന്നത്.
ജയലളിതയുടെ പാര്‍‌ട്ടി ആയ എഐഎഡിഎംകെ പളനിസ്വാമിയുടേയും ടിടിവി ദിനകരന്‍റേയും നേതൃത്വത്തില്‍ രണ്ടായി പിളര്‍ന്നെങ്കിലും ഇരുവരും അവകാശപ്പെടുന്നത് തങ്ങളാണ് അമ്മയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ എന്നാണ്. ഈ പോര് തുടരുന്നതിനിടയില്‍ ആണ് താന്‍ ജയലളിതയുടെ പകരക്കാരന്‍ ആണെന്ന പ്രഖ്യാപനവുമായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രംഗത്ത് എത്തിയിരിക്കുന്നത്. ഡോ.എംജിആര്‍ എജ്യുക്കേഷണല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംജിആറിന്റെ പ്രതിമ അനാശ്ചാദനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് രജനി ഇക്കാര്യം പറഞ്ഞത്.

പിന്‍ഗാമിപ്പട്ടം

പിന്‍ഗാമിപ്പട്ടം

രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ രജനീകാന്ത് ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. ആത്മീയം രാഷ്ട്രീയം എന്ന തമിഴകത്തിന് പരിചിതം അല്ലാത്ത രാഷ്ട്രീയവുമായാണ് രജനിയുടെ രംഗപ്രവേശനം. ദ്രാവിഡ രാഷ്ട്രീയത്തെ മാത്രം പിന്തുണച്ചിട്ടുള്ള തമിഴ് മണ്ണ രജനിയുടെ ആത്മീയ രാഷ്ട്രീയത്തെ എത്രമാത്രം സ്വീകരിക്കുമെന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ജയലളിതയയുടെ പിന്‍ഗാമിപ്പട്ടം രജനി സ്വയം ചാര്‍ത്തിയിരിക്കുന്നത്.

ചുവടുമാറ്റം

ചുവടുമാറ്റം

ദ്രാവിഡ രാഷ്ട്രീയത്തിലേക്കുള്ള രജനിയുടെ ചുവടുമാറ്റത്തിനുള്ള സൂചനകളായും ഇതിനെ വിലയിരുത്തുന്നുണ്ട്. ജയലളിതയും കരുണാനിധിയും ഇല്ലാത്തതിനാല്‍ ആണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. എംജിആറിനെപോലെ നല്ല ഭരണം കാഴ്ചവെയ്ക്കാന്‍ തനിക്ക് സാധിക്കുംമെന്നായിരുന്നു രജനി പറഞ്ഞത്.

രാഷ്ട്രീയ പ്രവര്‍ത്തനം എളുപ്പമല്ല

രാഷ്ട്രീയ പ്രവര്‍ത്തനം എളുപ്പമല്ല

രാഷ്ട്രീയ പ്രവര്‍ത്തനം അഭിനയം പോലെ എളുപ്പമല്ല. ഏറെ തടസ്സങ്ങള്‍ ഉണ്ടാകും. അറിയാം. എന്നാല്‍ തന്‍റെ അടുത്ത സുഹൃത്തുക്കളായ കരുണാനിധിയില്‍ നിന്നും ജികെ മൂപ്പനാരില്‍ നിന്നും രാഷ്ട്രീയം എന്താണെന്ന് താന്‍ പഠിച്ചിട്ടുണ്ട്.

ഇടം ഒഴിഞ്ഞ് കിടക്കുന്നു

ഇടം ഒഴിഞ്ഞ് കിടക്കുന്നു

എംജിആറും ജയലളിതയും ശക്തമായ വ്യക്തിത്വങ്ങളായിരുന്നു. ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആകാത്ത വ്യക്തിത്വങ്ങള്‍. അവര്‍ ഇപ്പോള്‍ ഇല്ല. അവരുടെ സ്ഥാനങ്ങള്‍ ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ആ ഒഴിവിലേക്കാണ് താന്‍ വരുന്നത് രജനി പറഞ്ഞു.

എ​ജിആറിന് പകരക്കാരന്‍?

എ​ജിആറിന് പകരക്കാരന്‍?

എംജിആറിന് പകരം വെയ്ക്കാന്‍ മറ്റൊരു നേതാവ് തമിഴ്നാട് രാഷ്ട്രീയത്തില്‍ ഉണ്ടാവില്ലെന്നറിയാം. പക്ഷേ എംജിആര്‍ നാട് ഭരിച്ചത് പോലെ നല്ല ഭരണം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട

രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട

അതേസമയം വിദ്യാര്‍ത്ഥികളേയും രജനികാന്ത് ഉപദേശിച്ചു. വിദ്യാര്‍ത്ഥികള്‍ പഠനത്തിലേക്കാണ് ഇറങ്ങേണ്ടത് . താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ പോലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്നും സ്റ്റൈല്‍ മന്നന്‍ പറഞ്ഞു. വന്‍ കരഘോത്തോടെയാണ് സ്റ്റൈല്‍ മന്നന്‍റെ പ്രസംഗത്തെ ആരാധകര്‍ വരവേറ്റത്.

കമലഹാസന് തിരിച്ചടി

കമലഹാസന് തിരിച്ചടി

അതേസമയം രജനിയുടെ അവകാശവാദം ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കുക കമലഹാസനാണ്. പാര്‍ട്ടി പ്രഖ്യാപനം നടത്തി പ്രചാരണം നടത്തുന്ന കമലും ജയലളിതയുടെ ഭരണ തുടര്‍ച്ച തന്നിലൂടെ എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്.

രജനീകാന്തിന്‍റെ നിറം കാവിയാകരുതെന്ന് കമലഹാസന്‍.. രാഷ്ട്രീയ പോരിന് ഇരുവരും നേര്‍ക്കു നേര്‍രജനീകാന്തിന്‍റെ നിറം കാവിയാകരുതെന്ന് കമലഹാസന്‍.. രാഷ്ട്രീയ പോരിന് ഇരുവരും നേര്‍ക്കു നേര്‍

ഞാനും കമലും രണ്ട്.... ഒന്നിക്കാന്‍ കഴിയില്ലെന്ന് രജനീകാന്ത്ഞാനും കമലും രണ്ട്.... ഒന്നിക്കാന്‍ കഴിയില്ലെന്ന് രജനീകാന്ത്

English summary
I am entering politics to fill the vacuum left by Jayalalithaa says Rajinikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X